ഇസ്രായേലിൽ കോവിഡ് മരണം 6500 കടന്നു

ജറുസലേം: ഇസ്രായേലിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6500 കടന്നു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 6503 പേരാണ് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3375 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചു. രാജത്താകെ 885,766 പേർക്കാണ് കോവിഡ് പിടിപ്പെട്ടത്.

കഴിഞ്ഞ മാർച്ച് 16ന് ശേഷം കോവിഡ് കേസുകളുടെ എണ്ണം 24,268 ആയി ഉയർന്നിട്ടുണ്ട്. ഗുരുതര നിലയിൽ കഴിയുന്നവരുടെ എണ്ണം 221ൽ നിന്ന് 234 ആയി ഉയർന്നു. 854,995 പേർ രോഗമുക്തി നേടി.

രാജ്യത്തെ 5.79 ദശലക്ഷം പേർ ആദ്യ ഡോസ് വാക്സിൻ എടുത്തിട്ടുണ്ട് (മൊത്തം ജനസംഖ്യയിൽ 62.1%). 5.39 ദശലക്ഷം പേർ രണ്ടാം ഡോസും 205,000 പേർ മൂന്നാം ഡോസും വാക്സിൻ സ്വീകരിച്ചു. 

Tags:    
News Summary - COVID-19 death toll surpasses 6,500 in Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.