വാഷിങ്ടൺ/ബ്രസൽസ്: യു.എസിലും യൂറോപ്പിലും കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഭീതിവിതക്കുന്നു. യു.എസിൽ തിങ്കളാഴ്ച 4,40,000 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
യൂറോപ്യൻ രാജ്യങ്ങളിൽ ഫ്രാൻസിലാണ് പ്രതിദിന കോവിഡ് നിരക്ക് ഏറ്റവും കൂടുതൽ. 1,79,807 പുതിയ കേസുകളാണ് ഫ്രാൻസിൽ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്. ജനുവരിയോട് കൂടി ഫ്രാൻസിലെ പ്രതിദിന കോവിഡ് കേസുകൾ 2,50,000 കടക്കുമെന്ന് ആരോഗ്യ മന്ത്രി ഒലിവർ വെറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ആസ്ട്രേലിയയിൽ സിഡ്നിയിലും ന്യൂ സൗത്ത് വെയിൽസിലുമായി 11,000ത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. നേരത്തെ 6000 രോഗബാധയുള്ളിടത്ത് നിന്നാണ് 11,000ലേക്ക് എത്തിയത്. ചൊവ്വാഴ്ച മാത്രം 1,000 പുതിയ രോഗികളാണുള്ളത്. ഇറ്റലി, ഗ്രീസ്, പോർച്ചുഗൽ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലും ഏറ്റവും കൂടുതൽ കോവിഡ് ബാധയാണ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്.
ഇറ്റലിയിൽ 78,000 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഗ്രീസിൽ 21,657, പോർച്ചുഗലിൽ 17,172, ഇംഗ്ലണ്ടിൽ 1,17,093 എന്നിങ്ങനെയാണ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്ത കേസുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.