ജപ്പാനിൽ കോവിഡ്​ അടിയന്തരാവസ്ഥ നാളെ അവസാനിക്കും

ടോ​ക്യോ: കോ​വി​ഡ്​ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന്​ രാ​ജ്യ​ത്ത്​ ഏ​ർ​പ്പെ​ടു​ത്തി​യ അ​ടി​യ​ന്ത​രാ​വ​സ്​​ഥ വ്യാ​ഴാ​ഴ്ച എ​ടു​ത്തു​ക​ള​യു​മെ​ന്ന്​ ജ​പ്പാ​ൻ സ​ർ​ക്കാ​ർ. വൈ​റ​സ്​ സ​മ്പൂ​ർ​ണ​മാ​യി തു​ട​ച്ചു​നീ​ക്കാ​നാ​യി​ല്ലെ​ങ്കി​ലും സാ​ധാ​ര​ണ ജീ​വി​തം പു​നഃ​സ്​​ഥാ​പി​ക്കാ​ൻ മ​റ്റു നി​യ​ന്ത്ര​ണ​ങ്ങ​ളും ഘ​ട്ടം​ഘ​ട്ട​മാ​യി ഒ​ഴി​വാ​ക്കും. വാ​ക്​​സി​ൻ പാ​സ്​​പോ​ർ​ട്ട്, വൈ​റ​സ്​ പ​രി​ശോ​ധ​ന എ​ന്നി​വ​യി​ലും തു​ട​ർ​ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി യോ​ഷി​​ഹി​ദെ സു​ഗ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഏ​​പ്രി​ലി​ലാ​ണ്​ ജ​പ്പാ​നി​ൽ അ​ടി​യ​ന്ത​രാ​വ​സ്​​ഥ ന​ട​പ്പാ​ക്കി​യ​ത്. 17 ല​ക്ഷ​ത്തോ​ളം വൈ​റ​സ്​ ബാ​ധ​യും 17,500 കോ​വി​ഡ്​ മ​ര​ണ​വും ക​ണ്ട ജ​പ്പാ​നി​ൽ ഒ​ളി​മ്പി​ക്​​സ്​ പോ​ലും അ​ടി​യ​ന്ത​രാ​വ​സ്​​ഥ​യി​ലാ​ണ്​ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Tags:    
News Summary - Covid emergency in Japan ends tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.