കോവിഡ്: മലേഷ്യൻ മുൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് ആശുപത്രിയിൽ

ക്വാലാലംബൂർ: കോവിഡ് സ്ഥിരീകരിച്ച മലേഷ്യൻ മുൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് മഹാതീറിന് കോവിഡ് സ്ഥിരീകരിച്ചത്. നിരീക്ഷണത്തിന്റെ ഭാഗമായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മഹാതീറിന്റെ ഓഫിസ് അറിയിച്ചു.

97 കാരനായ മഹാതീറിന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ട്. ഈ വർഷം ജനുവരി അവസാനവും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മഹാതീർ കോവിഡ് വാക്സിനേഷൻ സ്വീകരിച്ചതായും അധികൃതർ പറഞ്ഞിരുന്നു.

രണ്ടുതവണയാണ് മഹാതീർ മലേഷ്യൻ പ്രധാനമന്ത്രിയായത്. 1981 മുതൽ 2003വരെയായിരുന്നു ആദ്യം. പിന്നീട് 2018 മേയിൽ പ്രതിപക്ഷ കക്ഷികളുടെ സഖ്യത്തിന്റെ പിന്തുണയോടെ അധികാരത്തിലെത്തി. ഇക്കാലയളവിലാണ് മലേഷ്യയുടെ സമഗ്രവികസനം ലക്ഷ്യമാക്കിയിട്ടു ശതകോടിക്കണക്കിന് ഡോളറിന്റെ വൺ എം.ഡി.ബി ഫണ്ടിൽ ക്രമക്കേട് നടത്തിയെന്ന ആരോപണമുയർന്നത്.ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് സഖ്യം പിളർന്നതോടെ രണ്ടുവർഷത്തിനു ശേഷം മഹാതീറിന് അധികാരമൊഴിയേണ്ടി വന്നു. 

Tags:    
News Summary - covid: former malaysian PM mahathir mohamad admitted to hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.