കോവിഡ്​ ബാധ തലച്ചോറിൽ പ്രശ്​നങ്ങളുണ്ടാക്കും –വിദഗ്​ധർ

വാ​ഷി​ങ്​​ട​ൺ: കോ​വി​ഡ്​ ബാ​ധി​ച്ച​വ​രി​ൽ മൂ​ന്നി​ലൊ​ന്നു പേ​ർ​ക്കും ത​ല​ച്ചോ​റി​ൽ പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​യെ​ന്ന്​ 80ല​ധി​കം പ​ഠ​ന​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​യി അ​മേ​രി​ക്ക​ൻ വി​ദ​ഗ്​​ധ​ർ. നാ​ഡീ​സം​ബ​ന്ധ​മാ​യ ല​ക്ഷ​ണ​ങ്ങ​ൾ വൈ​റ​സ്​ ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ ഇ​ത്ര​യും പ​ഠ​ന​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്​​ത​തി​ൽ വെ​ളി​പ്പെ​ടു​ത്തു​ന്ന​തെ​ന്നും വി​ദ​ഗ്​​ധ​ർ പ​റ​യു​ന്നു. ത​ല​ച്ചോ​റി​​ലെ വൈ​ദ്യു​ത​ത​രം​ഗ​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്യു​ന്ന ഇ​ല​ക്​​േ​ട്രാ​എ​ൻ​സ​ഫ​ലോ​ഗ്രാം (ഇ.​ഇ.​ജി) വ​ഴി​യാ​ണ്​ ഇ​ത്​ തി​രി​ച്ച​റി​ഞ്ഞ​ത്.

''നേ​ര​േ​ത്ത ചെ​റി​യ ഒ​രു സം​ഘം രോ​ഗി​ക​ളി​ലാ​യി​രു​ന്നു ഇ​തു ക​ണ്ടെ​ത്തി​യ​െ​ത​ങ്കി​ൽ പി​ന്നീ​ട്​ ന​ട​ത്തി​യ വ​ലി​യ പ​രി​ശോ​ധ​ന​യി​ൽ 600ലേ​റെ രോ​ഗി​ക​ൾ​ക്ക്​ ത​ല​ച്ചോ​റി​ൽ സ​ങ്കീ​ർ​ണ​ത സൃ​ഷ്​​ടി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. അ​തി​നാ​ൽ​ത​ന്നെ ഇ​തൊ​രു ആ​ക​സ്​​മി​ക​ത​യ​ല്ലെ​ന്ന്​ ഉ​റ​പ്പി​ക്കാം'' -അ​മേ​രി​ക്ക​യി​ലെ ബെ​യ്​​ല​ർ കോ​ള​ജ്​ ഓ​ഫ്​ മെ​ഡി​സി​നി​ലെ അ​സി. പ്ര​ഫ​സ​ർ സു​ൽ​ഫി ഹ​നീ​ഫ്​ വി​ശ​ദീ​ക​രി​ച്ചു. ത​ല​ച്ചോ​റി​െൻറ മു​ൻ​വ​ശ​ത്ത്​ സു​പ്ര​ധാ​ന ക​ർ​ത്ത​വ്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന ഭാ​ഗ​ത്തി​നെ​യാ​ണ്​ ഇ​ത്​ കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ കൂ​ടു​ത​ൽ രോ​ഗി​ക​ളി​ൽ ഇ.​ഇ.​ജി​യും എം.​ആ​ർ.​ഐ, സി.​ടി സ്​​കാ​നു​ക​ളും ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

''കോ​വി​ഡ്​ ബാ​ധി​ച്ചാ​ൽ അ​തു വെ​റു​തെ അ​ങ്ങു വ​ന്നു​പോ​കു​മെ​ന്ന്​ ക​രു​തു​ന്ന​വ​രാ​ണ്​ കൂ​ടു​ത​ൽ പേ​രും. എ​ന്നാ​ൽ, പു​തി​യ പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്​ ദീ​ർ​ഘ​നാ​ൾ നീ​ണ്ടു​നി​ൽ​ക്കു​ന്ന പ്ര​ശ്​​ന​ങ്ങ​ൾ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഉ​ണ്ടാ​കു​മെ​ന്നാ​ണ്'' -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Covid infection can cause brain problems - Experts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.