കോവിഡ്​: ലോകത്തെ 100 മില്ല്യൺ ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിലാകുമെന്ന്​ ലോക ബാങ്ക്​

പാരീസ്​:​ ലോകമെമ്പാടും വ്യാപിച്ച കോവിഡ്​ മഹാമാരി 100 ദശലക്ഷം ജനങ്ങ കടുത്ത ദാരിദ്ര്യത്തിലേക്ക് നയിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ലോക ബാങ്ക്. 60 ദശലക്ഷം ജനങ്ങൾ ദരിദ്രരാകുമെന്നാണ്​ ലോകബാങ്ക്​ നേരത്തെ മുന്നറിയിപ്പ്​ നൽകിയിരുന്നത്​. എന്നാൽ പുതിയ കണക്കുകൾ പ്രകാരം 70 മുതൽ 100 ​​ദശലക്ഷം വരെ തകർച്ചയിലേക്ക്​ നീങ്ങുമെന്ന്​ ലോക ബാങ്ക്​ പ്രസിഡൻറ്​ ഡേവിഡ് മാൽപാസ് എ.എഫ്‌.പിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

കോവിഡ്​ വ്യാപനം നീളുകയോ കുറഞ്ഞു വരുന്ന രാജ്യങ്ങളിൽ വീണ്ടും വൈറസ്​ പടരുകയോ ചെയ്​താൽ ദാരിദ്രാവസ്ഥയിലേക്ക്​ പോകുന്നവരുടെ എണ്ണം ഇനിയും ഉയരാനാണ്​ സാധ്യത. കോവിഡ്​ മൂലവും സാമ്പത്തിക തകർച്ച മാത്രമല്ല ഉടലെടുത്തിട്ടുള്ളത്​. വൈറസ്​ വ്യാപനത്തെ തുടർന്ന്​ രാഷ്​ട്രങ്ങൾ പ്രഖ്യാപിച്ച ലോക്​ഡൗൺ വളർന്നുകൊണ്ടിരിക്കുന്ന വ്യാപാര-വ്യവസായ മേഖലയിലെ മുരടിപ്പിനും കാരണമായിട്ടുണ്ട്​. കൂടാതെ ആരോഗ്യമേഖലക്കുണ്ടായ കനത്ത ആഘാതം തുടരുകയാണെന്നും മാൽപാസ്​ പറഞ്ഞു.

​കോവിഡ്​: ലോകത്തെ 100 മില്ല്യൺ ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിലാകുമെന്ന്​ ലോക ബാങ്ക്​അമേരിക്കയിൽ മാത്രം 177,000 ലധികം ആളുകളാണ്​ മരണമടഞ്ഞത്​. അനേക ലക്ഷം പേർ രോഗബാധിതരായി. ആരോഗ്യമേഖലയിൽ മാത്രമല്ല, സാമ്പത്തിക മേഖലയിലും തകർച്ച നേരിടുകയാണ്​.

ഓരോ ആഴ്ചയും തൊഴിലില്ലായമക്കായി ക്ലെയിം സമർപ്പിക്കുന്ന അമേരിക്കക്കാരുടെ എണ്ണം വർധിക്കുന്നു. തൊഴില്ലില്ലായ്​മ അപേക്ഷ നൽകിയവർ തന്നെ ഒരു ദശലക്ഷം കഴിഞ്ഞെന്ന്​ യു.എസ് അധികൃതർ അറിയിച്ചു.

കോവിഡ്​ വ്യാപനം സമ്പദ്‌വ്യവസ്ഥയിൽ ചെലുത്തുന്ന ആഘാതം ലഘൂകരിക്കുന്നതിന്​ 2021ൽ കൂടുതൽ കടമെടുക്കേണ്ടി ജർമ്മനിയും അറിയിച്ചിരുന്നു. വായ്പകൾ, ഗ്രാൻറുകൾ, സബ്‌സിഡി കുറഞ്ഞ ഹ്രസ്വ- വായ്​പകൾ എന്നിവയുൾപ്പെടെയുള്ള യൂറോപ്പിലെ സമ്പദ്‌വ്യവസ്ഥയിലെ കമ്പനികളെയും പൗരന്മാരെയും പകർച്ചവ്യാധികളിൽ നിന്ന് രക്ഷിക്കാൻ സർക്കാർ ഒരു ട്രില്യൺ യൂറോ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.