ലണ്ടൻ: ബ്രിട്ടീഷ് ഭരണ സിരാകേന്ദ്രമായ ഡൗണിങ് സ്ട്രീറ്റിൽ കോവിഡ്കാല നിയന്ത്രണങ്ങൾ ലംഘിച്ച് നടത്തിയ പാർട്ടികൾക്ക് കുറ്റസമ്മതം നടത്തി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. പ്രമുഖരെല്ലാവരുടെയും സാന്നിധ്യത്തിലായിരുന്നു പാർട്ടികളെന്നും തന്റെ നിരീക്ഷണത്തിലിരിക്കെ നടന്ന എല്ലാറ്റിനും ഉത്തരവാദിത്തമേൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2020- 21 കാലത്ത് നടന്ന പാർട്ടികൾ സംബന്ധിച്ച് അന്തിമ റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെയാണ് കുറ്റസമ്മതം. ജോൺസൺ ഉൾപ്പെടെ പ്രമുഖർക്ക് പങ്കുണ്ടെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, പ്രതിപക്ഷം ശക്തമായി മുന്നോട്ടുവെച്ച രാജിയാവശ്യം അദ്ദേഹം തള്ളി. എതിർപ്പ് ശക്തമാകുന്നത് വരുംനാളുകളിൽ ജോൺസന്റെ നിലനിൽപ് അപകടത്തിലാക്കുമെന്ന ആശങ്ക ഉയർത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.