യുക്രെയ്ൻ അധിനിവേശം: റഷ്യക്കെതിരെ പുടിന്റെ വക്താവിന്റെ മകളും രംഗത്ത്

മോസ്കോ: യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിനെതിരെ രംഗത്തെത്തി പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വക്താവിന്റെ മകൾ. ദിമിത്രി പെസ്കോവിന്റെ മകളായ എലിസവേറ്റ പെസ്കോവയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ റഷ്യ-യുക്രെയ്ൻ യുദ്ധത്തിനെതിരെ രംഗത്തെത്തിയത്. 'യുദ്ധം വേണ്ട' എന്നർഥമാകുന്ന റഷ്യൻ വാക്കാണ് ഹാഷ്ടാഗായി 24 കാരിയായ പെസ്കോവ പോസ്റ്റ് ചെയ്തത്.

ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ എതിർക്കാൻ പ്രതിഷേധക്കാർ ഉപയോഗിക്കുന്ന പ്രധാന മുദ്രാവാക്യമായിരുന്നു ഇത്. അമ്മ കാറ്റെറിന പെസ്‌കോവയും മകളുടെ ഉക്രെയ്‌നോടുള്ള ഐക്യദാർഢ്യ സന്ദേശം പങ്കുവെച്ചിട്ടുണ്ട്.

റഷ്യക്ക് വേണ്ടി പ്രവർത്തിക്കുന്ന ഏറ്റവും പ്രമുഖ വക്താവാണ് ദിമിത്രി പെസ്കോവ്. പുടിനുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ ഏറ്റവും ഉയർന്ന റാങ്കിലുള്ളതും വലിയ സ്വാധീനമുള്ളതുമായ വ്യക്തികളിൽ ഒരാളാണ് അദ്ദേഹം. റഷ്യയുടെ നടപടികളെ ന്യായീകരിച്ചും യു.എസിനെയും സഖ്യകക്ഷികളെയും കടന്നാക്രമിക്കുന്നതുമായ പ്രസ്താവനകൾ പെസ്കോവ് പതിവായി നൽകാറുണ്ട്. യുക്രെയ്ൻ ആക്രമിക്കാനുള്ള തീരുമാനത്തെയും അദ്ദേഹം ശക്തമായി പ്രതിരോധിച്ചിരുന്നു. ഈ സാഹചര്യത്തിൽ മകൾ പെസ്കോവയുടെ വിരുദ്ധമായ നിലപാട് അദ്ദേഹത്തിനും പുടിനും വലിയ തിരിച്ചടിയാണ് നൽകുക.

Tags:    
News Summary - daughter of Putin's spokesman publicly opposed Russia's invasion of Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.