ട്വന്റി 20 മത്സരത്തിനിടെ അഫ്ഗാൻ സ്റ്റേഡിയത്തിൽ ചാവേർ സ്‌ഫോടനം

അഫ്ഗാനിസ്ഥാൻ: കാബൂൾ ഇന്റർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ട്വന്റി 20 മത്സരത്തിനിടെ ചാവേർ സ്‌ഫോടനം. ഷ്പഗീസ ക്രിക്കറ്റ് ലീഗിൽ ബന്തെ അമീർ ഡ്രാഗൺസും പാമിർ സാൽമിയും തമ്മിലുള്ള മത്സരത്തിനിടെയാണ് സ്‌ഫോടനം നടന്നത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഫോടനത്തെ തുടർന്ന് മുഴുവൻ കളിക്കാരെയും ബങ്കറിനുള്ളിലേക്ക് മാറ്റി. ആക്രമണം നടക്കുമ്പോൾ ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥരും സ്റ്റേഡിയത്തിലുണ്ടായിരുന്നു.

ഐ.പി.എൽ മാതൃകയിൽ 2013ൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സ്ഥാപിച്ചതാണ് പ്രഫഷനൽ ട്വന്റി 20 ലീഗായ ഷ്പഗീസ ക്രിക്കറ്റ് ലീഗ്. താലിബാൻ ഭരണകൂടത്തെ എതിർക്കുന്ന ഇസ്‍ലാമിക് സ്റ്റേറ്റ് (ഐ.എസ്) ആരംഭിച്ച ബോംബാക്രമണ പരമ്പരയുടെ തുടർച്ചയാണിതെന്നാണ് സൂചന. കാബൂളിലെ ഗുരുദ്വാര കാർട്ടെ പർവാന്റെ ഗേറ്റിന് സമീപം സ്‌ഫോടനം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് സ്റ്റേഡിയത്തിലെ സ്‌ഫോടനം.

ജൂണിൽ കാബൂളിലെ ബാഗെ ബാലക്ക് സമീപത്തെ ഗുരുദ്വാര കാർട്ടെ പർവാനിൽ നിരവധി സ്ഫോടനങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ ഉത്തരവാദിത്തം പിന്നീട് ഇസ്‍ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. സ്‌ഫോടനത്തിൽ ഒരു സിഖ് വംശജനും കാവൽക്കാരനുമാണ് കൊല്ലപ്പെട്ടത്. മേയ് മാസത്തിൽ കാബൂളിലും വടക്കൻ നഗരമായ മസാർ-ഇ-ഷരീഫിലും നടന്ന നാല് സ്ഫോടനങ്ങളിൽ 14 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കാബൂളിലെ ഹസ്രത്തെ സെക്രിയ മസ്ജിദിൽ സായാഹ്ന നമസ്കാരത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മസാർ-ഇ-ഷരീഫിൽ മൂന്ന് ബസുകളിൽ തുടർച്ചയായ സ്‌ഫോടനങ്ങൾ നടന്ന് ഒമ്പത് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത് ഒരു മണിക്കൂറിന് ശേഷമാണ് കാബൂളിൽ സ്‌ഫോടനം നടന്നത്.

Tags:    
News Summary - Deadly blast in Afghan stadium during Twenty20 match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.