കാണ്ഡഹാർ: അഫ്ഗാനിസ്ഥാനിലെ ശിയ പള്ളിയിലുണ്ടായ സ്ഫോടനങ്ങളിൽ 32 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വെള്ളിയാഴ്ച പ്രാർത്ഥനക്കിടെയാണ് ശിയ പള്ളിയിൽ സ്ഫോടനമുണ്ടായത്. 40 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിലെ തെക്കൻ നഗരമായ കാണ്ഡഹാറിലെ ബീബി ഫാത്തിമ മസ്ജിദിലാണ് സ്േഫാടനമുണ്ടായത്. പ്രാർത്ഥനക്കായി നൂറ്കണക്കിനാളുകൾ പള്ളിയിലെത്തിയിരുന്നു.
പള്ളിയിലും പരിസരങ്ങളിലുമായി മൂന്ന് തവണയാണ് സ്ഫോടനമുണ്ടായതെന്ന് ദൃക്സാക്ഷിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രധാന വാതിലിനും, അംഗശുദ്ധി വരുത്തുന്ന ഇടങ്ങളിലുമാണ് പ്രധാനമായി സ്ഫോടനം ഉണ്ടായത്.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.