കാബൂൾ: വടക്കൻ അഫ്ഗാനിസ്താനിലെ മസറെ ശെരീഫിലെ ശിയാ പള്ളിയിൽ വൻ സ്ഫോടനം. പത്ത് പേർ മരിച്ചതായും 40ലേറെ പേർക്ക് പരിക്കേറ്റതായുമാണ് പ്രാഥമിക വിവരം. 25 പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്ന് ബൽഖ് പ്രവിശ്യയിലെ ഇൻഫർമേഷൻ ആൻഡ് കൾചറൽ വകുപ്പ് മേധാവി സബീഉല്ല നൂറാനിയെ ഉദ്ദരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തു.
പത്ത് പേർ മരിച്ചതായും 40 പേർക്ക് പരിക്കേറ്റതായും മസറെ ശെരീഫിലെ പ്രധാന ആശുപത്രിയുടെ മേധാവി ഡോ. ഖ്വസുദ്ദീൻ അൻവാരിയെ ഉദ്ദരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. നേരത്തേ, വ്യാഴാഴ്ച തലസ്ഥാന നഗരമായ കാബൂളിൽ വഴിയരികിൽ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റിരുന്നു. രണ്ട് ദിവസം മുമ്പ് ഇതേ മേഖലയിലുണ്ടായ ഒന്നിലധികം സ്ഫോടനങ്ങളിൽ കുട്ടികളടക്കം ആറുപേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.