ന്യൂഡൽഹി: അരുണാചൽപ്രദേശ് അതിർത്തിയിൽ ഇന്ത്യയുമായി തർക്കത്തിലുള്ള പ്രദേശത്ത് ചൈന നൂറോളം വീടുകളുള്ള ഗ്രാമം നിർമിച്ചുവെന്ന യു.എസ് പ്രതിരോധ സ്ഥാപനമായ പെന്റഗണിെൻറ റിപ്പോർട്ട് വലിയ കാര്യമല്ലെന്ന നിലപാടുമായി കേന്ദ്ര സർക്കാർ. ഇത് പുതിയ കാര്യമല്ലെന്നും ആറു പതിറ്റാണ്ടായി ചൈന നിയന്ത്രിക്കുന്ന പ്രദേശമാണിതെന്നുമാണ് ഇന്ത്യൻ പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ പറയുന്നത്.
ചൈനയുടെ പീപ്ൾസ് ലിബറേഷൻ ആർമി 1959ൽ അസം റൈഫിൾസ് പോസ്റ്റ് കൈയേറിയ ശേഷം നിയന്ത്രണത്തിലാക്കിയ പ്രദേശമാണതെന്നും പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. ''അപ്പർ സുബൻസിരി ജില്ലയിലെ തർക്കത്തിലുള്ള അതിർത്തിയിൽ ചൈന നിർമാണം നടത്തിയ പ്രദേശങ്ങൾ അവരുടെ നിയന്ത്രണത്തിലുള്ളതാണ്.
അവിടെ ചൈനയുടെ സൈനിക പോസ്റ്റ് നിലവിലുള്ളതും വിവിധ നിർമാണ പ്രവർത്തനങ്ങൾ നടത്തിവരുന്നതുമാണ്. ഇത് ചുരുങ്ങിയ കാലത്തിനുള്ളതിൽ നിർമിച്ചതല്ല''-പ്രതിരോധ കേന്ദ്രങ്ങൾ അവകാശപ്പെടുന്നു. തിബത്ത് സ്വയംഭരണമേഖലയിലും ഇന്ത്യയിലെ അരുണാചൽ പ്രദേശിലും തർക്കത്തിലുള്ള പ്രദേശങ്ങളിൽ ചൈന 100 വീടുകളുള്ള വലിയ ഗ്രാമം നിർമിച്ചുവെന്നാണ് പെന്റഗൺ യു.എസ് കോൺഗ്രസിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.