ഡെൻമാർക്കിൽ ഖുർആൻ കത്തിച്ചാൽ രണ്ടുവർഷം തടവ്; നിയമം പാസാക്കി

കോപൻഹേഗൻ: ഡെൻമാർക്കിൽ ഖുർആൻ കത്തിക്കുന്നത് നിരോധിച്ചു. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച് ഡാനിഷ് പാർലമെന്റ് നിയമം പാസാക്കിയത്. നിയമം ലംഘിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവ് ലഭിക്കും. 179 അംഗ ഡാനിഷ് പാർലമെന്റിൽ 94 വോട്ടുകൾക്കാണ് ബില്ല് പാസാക്കിയത്. ബില്ലിനെ 77പേർ എതിർത്തു. ഡാനിഷ് രാജ്ഞി ഒപ്പുവെച്ചാം നിയമം പ്രാബല്യത്തിലാകും.

പൊതുസ്ഥലത്ത് മതഗ്രന്ഥങ്ങൾ കത്തിക്കുകയോ കീറുകയോ മലിനമാക്കുകയോ ചെയ്യുന്നവർക്ക് പിഴയും രണ്ട് വർഷം വരെ തടവോ ശിക്ഷ ലഭിക്കും. വിഡിയോ വഴി മതഗ്രന്ഥത്തിലെ വാചകം നശിപ്പിക്കുകയും ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കുകയും ചെയ്താൽ കുറ്റവാളികളെ ജയിലിൽ അടക്കുകയും ചെയ്യും.

ഡെൻമാർക്കിലെ തീവ്രവാദ ഭീഷണി ഉയർത്തുന്ന ചെറുക്കാനാണ് ലക്ഷ്യമിടുമെന്ന് ഡാനിഷ് നീതിന്യായ മന്ത്രാലയം പറഞ്ഞു. സമീപകാലത്തും ഡെൻമാർക്കിലും സ്വീഡനിലും ഖുർആൻ കത്തിച്ചതിനെതിരെ വലിയ പ്രതിഷേധം നടന്നിരുന്നു. ഇതിനെതിരെ ശിയാ പുരോഹിതൻ മുഖ്താദ അൽ സദർ നടപടി ആവശ്യപ്പെട്ടിരുന്നു. ജൂലൈ അവസാനത്തിൽ ബാഗ്ദാദിലെ ഗ്രീൻ സോണിലെ ഡാനിഷ് എംബസിയിലേക്ക് പ്രതിഷേധമാർച്ചും സംഘടിപ്പിച്ചു.

Tags:    
News Summary - Denmark parliament adopts bill prohibiting Quran burnings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.