മുസ്‍ലിം രാജ്യങ്ങളിൽ നിന്ന് കടുത്ത എതിർപ്പ്; ഡെൻമാർക്കിൽ ഖുർആൻ കത്തിക്കുന്നത് നിരോധിക്കുന്നു

സ്റ്റോക്ഹോം: ഒടുവിൽ ഖുർആൻ കത്തിക്കുന്നത് നിരോധിക്കാനൊരുങ്ങി ഡെൻമാർക്ക്. പ്രതിഷേധങ്ങളുടെ ഭാഗങ്ങളായാണ് രാജ്യത്ത് പൊതുയിടങ്ങളിൽ വെച്ച് ഖുർആൻ കത്തിച്ചത്.

മതപരമായ വസ്തുക്കളോട് അനുചിതമായി പെരുമാറുന്നത് ക്രിമിനൽ കുറ്റമാക്കാൻ ഡാനിഷ് സർക്കാർ നിയമം കൊണ്ടുവരുന്നു. പൊതുഇടങ്ങളിൽ ഖുർആൻ കത്തിക്കുന്നതും മതഗ്രന്ഥത്തെ അവഹേളിക്കുന്നതും അവസാനിപ്പിക്കാനാണ് ഈ നിയമം വഴി ലക്ഷ്യമിടുന്നത്.-ഡെൻമാർക് നീതിന്യായ മന്ത്രി പീറ്റർ ഹമ്മൽഗാർഡ് വിശദീകരിച്ചു. ബൈബിൾ, തോറ തുടങ്ങിയ മതഗ്രന്ഥങ്ങൾ കത്തിക്കുന്നതും ക്രിമിനൽ കുറ്റകൃത്യത്തിൽ പെടും. നിയമം ലംഘിക്കുന്നവർക്ക് രണ്ടുവർഷം വരെ തടവുശിക്ഷയും ലഭിക്കും. ഇതുസംബന്ധിച്ച ബില്ല് സെപ്റ്റംബർ ഒന്നിന് പാർലമെന്റിൽ അവതരിപ്പിക്കും. മതനിന്ദ നിരോധിച്ച് ആറുവർഷം തികയുന്ന പശ്ചാത്തലത്തിലാണ് ഡെൻമാർക്കിന്റെ പുതിയ നീക്കം.

രാജ്യത്തിന്റെ പൊതുതാൽപര്യത്തിന് നിരക്കാത്ത നടപടിയാണ് ഖുർആൻ കത്തിക്കലും അവഹേളിക്കലുമെന്ന് മന്ത്രി ഹമ്മൽഗാർഡ് ചൂണ്ടിക്കാട്ടി. ഇതിന്റെയെല്ലാം പരമമായ ലക്ഷ്യം ദേശീയ സുരക്ഷ ഉയർത്തിപ്പിടിക്കലും കലാപ പ്രവർത്തികൾ തടയലുമാണെന്നും മന്ത്രി വ്യക്തമാക്കി. ജൂലൈയിൽ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് മുഖ്തദ അൽ സദറിന്റെ ആഹ്വാനപ്രകാരം ബഗ്ദാനിലെ ഡാനിഷ് എംബസിക്കു സമീപം ഖുർആൻ കത്തിക്കലിനെതിരെ അണിനിരന്നത്. ഡെൻമാർക്കിൽ കാർട്ടൂണുകളിലൂടെയുളള പ്രവാചകനിന്ദക്കെതിരെയും മുസ്‍ലിം രാഷ്ട്രങ്ങൾ പ്രതിഷേധിച്ചിരുന്നു.

Tags:    
News Summary - Denmark to ban Quran burnings after backlash in Muslim countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.