കോപൻഹേഗൻ: നിർമിതി ബുദ്ധി സംവിധാനമായ ചാറ്റ്ജി.പി.ടി തയാറാക്കി നൽകിയ പ്രസംഗം പാർലമെന്റിൽ അവതരിപ്പിച്ച് ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റി ഫ്രെഡറിക്സൺ. നിർമിത ബുദ്ധി മുന്നോട്ടുവെക്കുന്ന വിപ്ലവവും അതിന്റെ അപായ സാധ്യതകളും വിശദീകരിക്കുന്നതായിരുന്നു പ്രസംഗം. എല്ലാം പൂർത്തിയായ ശേഷം ഇതു താൻ തയാറാക്കിയതല്ലെന്നും ചാറ്റ്ജി.പി.ടിയുടേതാണെന്നും ഫ്രെഡറിക്സൺ വിശദീകരിച്ചു.
കഴിഞ്ഞ വർഷാവസാനത്തോടെ രംഗത്തെത്തിയ ചാറ്റ്ജി.പി.ടി ഉപന്യാസം, കവിത, സംഭാഷണം തുടങ്ങി പലതും പുതിയതായി നൽകുന്നതാണ്. അതിവേഗം ജനപ്രിയമായി മാറിയതോടെ ശതകോടികളാണ് ഈ മേഖലയിൽ നിക്ഷേപിക്കപ്പെടുന്നത്. എന്നാൽ, ദുരുപയോഗ സാധ്യത കൂടുതലായതിനാൽ വൻ ദുരന്തമാണ് ഇത് ബാക്കി നൽകുകയെന്ന മുന്നറിയിപ്പും വിദഗ്ധർ പങ്കുവെക്കുന്നുണ്ട്. തെറ്റായ വിവരങ്ങൾ ഇന്റർനെറ്റിൽ പടരാനിടയാക്കുന്നതും വ്യവസായ ലോകത്ത് നിർമിത ബുദ്ധി മനുഷ്യ സാന്നിധ്യം അപ്രസക്തമാക്കുന്നതുമുൾപ്പെടെ ഭീഷണികളാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.