ഹൂസ്റ്റണ്‍: വഴിയില്‍ മൂത്രമൊഴിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെ യുവാവ് വെടിയേറ്റ് മരിച്ചു. യു.എസിലെ നോർത്ത് ഹൂസ്റ്റണിലാണ് സംഭവം. നോര്‍ത്ത് ഹൂസ്റ്റണ്‍ 9000 ബണ്ണി റണ്‍ ഡ്രൈവില്‍ പരസ്യമായി മൂത്രമൊഴിച്ചതിന് 20 വയസ്സുള്ള ലെസ്റ്റർ യുനെറ്റസുമായി നാട്ടുകാര്‍ തര്‍ക്കത്തിലേര്‍പ്പെടുകയും ഒടുവില്‍ നാട്ടുകാര്‍ യുവാവിനെ വെടിവെക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.
ആരില്‍ നിന്നോ മയക്കുമരുന്ന് വാങ്ങാന്‍ എത്തിയതായിരുന്നു യുവാവ്. പിന്നീട് ഇയാള്‍ റോഡില്‍ നിന്ന് മൂത്രമൊഴിക്കാന്‍ ആരംഭിച്ചു. ഇത് കണ്ട് അവിടെ താമസിച്ചിരുന്നവര്‍ യുവാവുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. എത്രപേര്‍ യുവാവുമായി തര്‍ക്കിച്ചുവെന്ന് വ്യക്തമെല്ലെങ്കിലും രണ്ടു പ്രതികളെയാണ് പൊലീസ് തിരയുന്നത്. ഇതില്‍ ഒരാള്‍ പൊലീസിനോട് വെടിവെപ്പില്‍ തന്‍റെ പങ്കിനെക്കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. രാത്രി പത്തരയോടെയാണ് പൊലീസിന് വിവരം ലഭിക്കുന്നത്. പൊലീസ് എത്തിയപ്പോഴേക്കും നിരവധി വെടിയുണ്ടകള്‍ ഏറ്റ് നിലത്ത് വീണ ലെസ്റ്റര്‍ മരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.