യു.എസിൽ കത്തിക്കുത്ത്: ഡോക്ടർക്കും നഴ്സുമാർക്കും പരിക്ക്


ലോസ് ആഞ്ജൽസ്: സതേൺ കാലിഫോർണിയയിലെ ആശുപത്രിയിൽ ഡോക്ടർക്കും രണ്ട് നഴ്സുമാർക്കും കുത്തേറ്റു. എൻസിനോ ഹോസ്പിറ്റൽ മെഡിക്കൽ സെന്ററിലെ എമർജൻസി വാർഡിൽ അതിക്രമിച്ചെത്തിയ യുവാവ് ഇവരെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. പൊലീസ് എത്തി ആക്രമിയെ അറസ്റ്റ് ചെയ്തു. റോഡിൽ കാർ പാർക്ക് ചെയ്ത ആക്രമി ആശുപത്രിയിലെ എമർജൻസി റൂമിൽ പ്രവേശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡോക്ടറെ കുത്തിപ്പരിക്കേൽക്കുന്നതിനു മുമ്പ് ഉൽക്കണ്ഠക്ക് ചികിത്സക്ക് എത്തിയതാണെന്നും ആക്രമി പറഞ്ഞു. പരിക്കേറ്റ ഡോക്ടർക്കും നഴ്സുമാർക്കും അടിയന്തര ചികിത്സ നൽകി. ഒരാളുടെ നില ഗുരുതരമാണെന്നും അടിയന്തര ശസ്ത്രക്രിയ നടത്തിയതായും പൊലീസ് അറിയിച്ചു.

Tags:    
News Summary - Doctor, nurses stabbed at us hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.