കടുത്ത വയറുവേദന; രോഗിയുടെ വയറ്റിൽനിന്ന്​ ഒരു കിലോ സ്​ക്രൂവും ആണിയും നീക്കം ചെയ്​തു

വിൽനിയസ്​: യൂറോപ്യൻ രാജ്യമായ ലിത്വാനിയയിൽ രോഗിയുടെ വയറിൽനിന്ന്​ ഡോക്​ടർമാർ നീക്കം ചെയ്​തത്​ ഒരു​ കിലോയിലധികം വരുന്ന സ്​ക്രൂവും ആണിയും. കടുത്ത വയറുവേദനയെ തുടർന്ന്​ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന്​ നടത്തിയ വിദഗ്​ധ പരിശോധനയിലാണ്​ ഞെട്ടിക്കുന്ന സംഭവം കണ്ടെത്തിയത്​.

രോഗിയുടെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. ബാൾട്ടിക്​ നഗരമായ ക്ലൈപെഡയിലെ ആശുപത്രിയിലായിരുന്നു ശസ്​ത്രക്രിയ.

എക്​സ്​റേയിൽ രോഗിയുടെ വയറിൽ നിരവധി ലോഹങ്ങൾ കിടക്കുന്നതായി കണ്ടെത്തിയിരുന്നു. ചിലതിന്‍റെ നീളം പത്തുസെന്‍റീമീറ്ററോളം വരും.​ തുടർന്ന്​ നടത്തിയ സ്​കാനിങ്ങിൽ യുവാവിന്‍റെ വയറ്റിൽ ഒരു കിലോയിലധികം സ്​​ക്രൂവും ആണിയുമാണെന്ന്​ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെയാണ്​ ഇയാൾ ഇവ വിഴുങ്ങിയതെന്നും ഡോക്​ടർമാരോട്​ പറഞ്ഞു.

മൂന്നുമണിക്കൂർ നീണ്ട ശസ്​ത്രക്രിയയിലൂടെ ഡോക്​ടർമാർ ആണിയും സ്​ക്രൂവും പുറത്തെടുത്തതായി ഗാർഡിയൻ റിപ്പോർട്ട്​ ചെയ്യുന്നു. ഇതിനുമുമ്പ്​ ഇത്തരം സംഭവം റിപ്പോർട്ട്​ ചെയ്​തിട്ടില്ലെന്നും ഡോക്​ടർമാർ പറഞ്ഞു.

രോഗിയുടെ ശരീരത്തിൽനിന്ന്​ നീക്കം ചെയ്​ത സ്​ക്രൂവിന്‍റെയും ആണികളുടെയും ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഒരു ട്രേയിൽ നിരത്തിവെച്ചിരിക്കുകയായിരുന്നു ഇവ.

സെപ്​റ്റംബറിൽ നോക്കിയ 3310 മൊബൈൽ ഫോൺ വിഴുങ്ങിയിരുന്നു. തുടർന്ന്​ ശസ്​ത്രക്രിയയിലൂടെ ഇവ പുറത്തെടുക്കുകയായിരുന്നു.

Tags:    
News Summary - Doctors find more than one kg of nails and screws in mans stomach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.