വാഷിങ്ടൺ: തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി പൊതുവേദിയിെലത്തി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. നവംബർ 11ന് വിമുക്ത ഭടൻമാരെ ആദരിക്കുന്ന ദിനത്തിലെ പൊതു പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. വെറ്ററൻസ് ദിനത്തോട് അനുബന്ധിച്ച് ആർലിങ്ടണിലെ ദേശീയ ശ്മശാനം സന്ദർശിക്കുകയും ചെയ്തു.
പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും ദേശീയ ആഘോഷത്തിൽ പെങ്കടുത്തു. ഫിലാഡൽഫിയയിലെ കൊറിയൻ വാർ മെമോറിയൽ പാർക്കിലാണ് ബൈഡൻ എത്തിയത്.
യു.എസ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡെൻറ വിജയം ഡോണൾഡ് ട്രംപ് അംഗീകരിച്ചിരുന്നില്ല. രാജ്യത്തെ അഭിസംേബാധന ചെയ്യാനും ട്രംപ് തയാറായിരുന്നില്ല. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ട്വിറ്ററിലുടെയായിരുന്നു ട്രംപിെൻറ പ്രതികരണം.
തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി ആരോപിച്ച് ട്രംപ് കോടതിയെ സമീപിച്ചിരുന്നു. വോട്ടെടുപ്പിൽ കൃത്രിമം നടന്നതിെൻറ തെളിവുകൾ ഹാജരാക്കാൻ ട്രംപിന് സാധിച്ചിരുന്നില്ല. ബാലറ്റിൽ കൃത്രിമം നടത്തിയെന്നായിരുന്നു ട്രംപിെൻറ ഏറ്റവും പുതിയ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.