വാഷിങ്ടൺ: പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വോട്ട് തനിക്ക് അനുകൂലമാക്കാൻ നടപടിയെടുക്കണമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ജോർജിയയിലെ ഉന്നത ഉദ്യോഗസ്ഥനോട് ആവശ്യപ്പെടുന്ന ശബ്ദസന്ദേശം പുറത്ത്. 'വാഷിങ്ടൺ പോസ്റ്റ്' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ജോർജിയ സ്റ്റേറ്റ് സെക്രട്ടറി ബ്രാഡ് റാഫെൻസ്പർഗറിനോട് 'തനിക്ക് വെറും 11,780 വോട്ടുകൾ മതി'യെന്നാണ് ട്രംപ് പറയുന്നത്. റാഫെൻസ്പർഗർ റിപ്പബ്ലിക്കൻ പാർട്ടിക്കാരനാണ്. ജോർജിയ ഉൾപ്പെടെ, അപ്പുറത്തോ ഇപ്പുറത്തോ എന്ന് വ്യക്തമാകാതിരുന്ന സംസ്ഥാനങ്ങളിൽ അന്തിമ വിജയം നേടിയത് ജോ ബൈഡൻ ആണ്. അതുവഴി ഇലക്ടറൽ കോളജിൽ ട്രംപിെൻറ 232നെതിരെ ബൈഡന് 306 വോട്ടും കിട്ടി.
ട്രംപിെൻറ ആവശ്യം അധികാര ദുർവിനിയോഗമാണെന്ന് നിയുക്ത യു.എസ് വൈസ് പ്രസിഡൻറ് കമല ഹാരിസ് പറഞ്ഞു. ജനുവരി 20ന് ബൈഡൻ ഔദ്യോഗികമായി സ്ഥാനമേൽക്കും. അതിനിടെ തെരഞ്ഞെടുപ്പ് അസാധുവാക്കാനുള്ള അവസാന ശ്രമവും നടത്തുകയാണ് ട്രംപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.