ജോർജിയയിലേയും മിഷിഗണിലേയും നിയമപോരാട്ടത്തിൽ ട്രംപിന്​ തിരിച്ചടി

വാഷിങ്​ടൺ: യു.എസ്​ തെരഞ്ഞെടുപ്പിൽ ജോർജിയയിലേയും മിഷിഗണിലേയും നിയമപോരാട്ടത്തിൽ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിന്​ തിരിച്ചടി. വൈകി വന്ന ബാലറ്റുകളെ ഓൺ ടൈം ബാലറ്റുകൾക്കൊപ്പം ചേർത്തുവെന്ന്​ ആരോപിച്ചാണ്​ ജോർജിയയിൽ​ കേസ്​ നൽകിയത്​. മിഷിഗണിൽ വോ​ട്ടെണ്ണൽ നിർത്തിവെക്കണമെന്നായിരുന്നു ആവശ്യം. ​ഫിലാഡൽഫിയയിലെ വോ​ട്ടെണ്ണൽ നിർത്തിവെക്കണമെന്ന ട്രംപിൻെറ ആവശ്യവും കോടതി നിരസിച്ചിട്ടുണ്ട്​.

ഇരുഹരജികളും ജഡ്​ജിമാർ തള്ളി. ട്രംപിൻെറ ഹരജിക്ക്​ തെളിവുകളൊന്നും ഇല്ലെന്ന്​ ജോർജിയയിലെ ജഡ്​ജ്​ ജെയിംസ്​ ബാസ്​ പറഞ്ഞു. വോ​ട്ടെടുപ്പ്​ നിർത്തിവെക്കാൻ ഉത്തരവിടാനാവില്ലെന്ന്​ മിഷിഗൺ ജഡ്​ജി സിന്തിയ സ്​റ്റീഫനും വ്യക്​തമാക്കി.

മിഷിഗണിലേയും ജോർജിയയിലേയും കോടതി ഉത്തരവുക​ളെ കുറിച്ച്​ പ്രതികരിക്കാൻ ട്രംപിൻെറ വക്​താവ്​ തയാറായില്ല. അതേസമയം, മറ്റ്​ ചില സംസ്ഥാനങ്ങളിൽ കൂടി നിയമനടപടികളുമായി മുന്നോട്ട്​ പോകാനുള്ള ശ്രമത്തിലാണ്​ യു.എസ്​ പ്രസിഡൻറ്​. 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.