സ്വന്തം സമൂഹ മാധ്യമം 'തുടങ്ങി'​ ട്രംപ്​; പക്ഷേ, അതൊരു ​പാവം േബ്ലാഗാണ്​


വാഷിങ്​ടൺ: അമേരിക്കൻ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിനിടയിലും ശേഷവും നടത്തിയ അതിക്രമങ്ങൾക്ക്​​ ട്വിറ്ററിൽനിന്നും ഫേസ്​ബുക്കിൽനിന്നും പുറന്തള്ളപ്പെട്ട്​ ഒറ്റക്കായി പോയ ഡോണൾഡ്​ ട്രംപ്​ ​തന്‍റെ വാക്കു പാലിച്ച്​ പുതിയ സമൂഹ മാധ്യമവുമായി എത്തി. പക്ഷേ, ട്വിറ്ററും ഫേസ്​ബുക്കും ഇൻസ്റ്റഗ്രാമും ടെലഗ്രാമും വാഴുന്ന സമൂഹ മാധ്യമ കാലത്ത്​ എല്ലാവരും മറന്നുതുടങ്ങിയ വേർഡ്​പ്രസ്​ ​േബ്ലാഗാണെന്നു മാത്രം. സ്വന്തം വെബ്​സൈറ്റി​ന്‍റെ ഭാഗമായാണ്​ ഇത്​ ലഭ്യമാക്കിയിട്ടുള്ളത്​.

ട്വിറ്ററിന്‍റെ പ്രാഗ്​രൂപം പോലെ തോന്നിക്കുന്ന പുതിയ ​േബ്ലാഗിൽ ട്രംപിന്‍റെ പ്രസ്​താവനകളും പ്രഖ്യാപനങ്ങളമാണ്​ നിറയെ. സ്വന്തം ഇമെയ്​ലോ ഫോൺ നമ്പറോ നൽകി ഇതിന്‍റെ ഭാഗമാകാം. ലൈക്​ ചെയ്യാനും സാധ്യമാണെന്ന്​ പറയുന്നുണ്ട്​. ട്രംപിന്‍റെ ഈ​ പോസ്റ്റുകളെടുത്ത്​ ട്വിറ്ററിലും ഫേസ്​ബുക്കിലും പോസ്റ്റ്​ ചെയ്യാമെന്നതാണ്​ 'പ്രധാന സവിശേഷത'. പക്ഷേ, ട്വിറ്ററിൽ പോസ്റ്റ്​ ചെയ്യാനുള്ള സൗകര്യം നിലവിൽ ലഭ്യമല്ല.

ചൊവ്വാഴ്ചയാണ്​ ട്രംപിന്‍റെ സ്വന്തം 'സമൂഹ മാധ്യമം' എത്തിയതെങ്കിലും ഇതിലെ പോസ്റ്റുകൾ മാർച്ച്​ 24ലേതോ അതിനും മുമ്പുള്ളതോ ആണ്​. പലതും തന്‍റെ തന്നെ പ്രസ്​താവനകളും വാർത്ത കുറിപ്പുകളുമാണ്​. 'സ്വതന്ത്രമായും സുരക്ഷിതമായും സംസാരിക്കാൻ, ഡോണൾഡ്​ ട്രംപിന്‍റെ ഡസ്​കിൽനിന്ന്​ നേരിട്ട്​' എന്നാണ്​ ഇതിനെ പരിചയപ്പെടുത്തിയുള്ള ട്രംപിന്‍റെ വിഡിയോ പറയുന്നത്​. ഈ വിഡിയോ മാത്രമാണ്​ ഇതിൽ പുതിയതും. ഓരോ പോസ്റ്റിന്‍റെ മുകളറ്റത്തും 'ഡോണൾഡ്​ ജെ. ട്രംപ്​' എന്ന പേര്​ തെളിഞ്ഞുവരും.

​േഫസ്​ബുക്കിൽ വീണ്ടും ട്രംപിന്​ പ്രവേശനം അനുവദിക്കണോ വേണ്ടയോ എന്ന്​ തീരുമാനിക്കാൻ കമ്പനി ബോർഡ്​ യോഗം ചേരാനിരിക്കെയാണ്​ പുതിയ വെല്ലുവിളിയായി മുൻ യു.എസ്​ പ്രസിഡന്‍റ്​ സ്വന്തം ​േബ്ലാഗ്​ തുടങ്ങുന്നത്​. അമേരിക്കൻ ഭരണസിരാ കേന്ദ്രമായ കാപിറ്റോളിൽ ട്രംപിന്‍റെ ആഹ്വാനം അനുസരിച്ച്​ അക്രമികൾ വിളയാടിയതിനു പിന്നാലെയായിരുന്നു ട്വിറ്ററും ഫേസ്​ബുക്കും ട്രംപിനെ വിലക്കിയത്​. സമൂഹ മാധ്യമങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തിയെന്നായിരുന്നു ആക്ഷേപം.

ട്രംപിന്‍റെ മുൻ പ്രചാരണ മാനേജർ ബ്രാഡ്​ പാസ്​കെയിലിന്‍റെ ഉടമസ്​ഥതയിലുള്ള ഡിജിറ്റൽ സേവന സ്​ഥാപനമായ 'കാമ്പയിൻ ന്യൂക്ലിയസ്​' ആണ്​ പുതിയ ട്രംപ്​ സമൂഹ മാധ്യമം രൂപകൽപന ചെയ്​തതെന്നാണ്​ സൂചന.

ട്രംപിന്‍റെ 'സമൂഹ മാധ്യമം' വന്നതോടെ പരിഹാസവുമായി അമേരിക്കൻ ജനത സമൂഹ മാധ്യമങ്ങളിൽ സജീവമായിട്ടുണ്ട്​. എല്ലാ അർഥത്തിലും പൗരാണികത തോന്നിപ്പിക്കുന്ന ഒരു സംവിധാനത്തെ സമൂഹ മാധ്യമമായി അവതരിപ്പിക്കുന്നതിനെതിരെയാണ്​ രൂക്ഷ പരിഹാസം. 

Tags:    
News Summary - Donald Trump’s ‘social media platform’ has launched and it’s just a blog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.