മോസ്കോ: യുക്രെയ്നിൽ ആണവായുധം പ്രയോഗിക്കേണ്ടി വരില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. യുക്രെയ്നിൽ ആണവായുധ പ്രയോഗം ഭീഷണി നിലനിൽക്കുന്നതിനിടെയാണ് പുടിന്റെ പ്രതികരണം. യുക്രെയ്നിൽ ആണവ ആക്രമണം ഉണ്ടാവുമെന്ന ആശങ്ക യു.എസും യുറോപ്യൻ രാജ്യങ്ങളും പങ്കുവെച്ചിരുന്നു .
രണ്ടാം ലോക യുദ്ധത്തിന് ശേഷമുള്ള ഏറ്റവും അപകടകരമായ പതിറ്റാണ്ടിലൂടെയാണ് ലോകം കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. പാശ്ചാത്യ ശക്തികൾ ലോകത്തുള്ള മേധാവിത്വം നിലനിർത്താനുള്ള ശ്രമത്തിലാണ്. ഇതിനായി വ്യത്തികെട്ടതും അപകടംപിടിച്ചതുമായ രക്തം കൊണ്ടുള്ള കളി അവർ കളിക്കുകയാണെന്നും പുടിൻ പറഞ്ഞു.
ലോകത്തിനുമേൽ പാശ്ചാത്യരാജ്യങ്ങൾക്കുളള ശക്തിയിൽ കുറവുണ്ടാവാൻ പോവുകയാണ്. ചരിത്രപരമായ ആ ദൗത്യത്തിന് മുന്നിൽ റഷ്യ നിൽക്കും. നാറ്റോയോട് പാശ്ചാത്യ രാജ്യങ്ങളോട് പറയാനുള്ളത് ശത്രുക്കളെ ഉണ്ടാക്കുന്നത് നിർത്തുകയെന്നതാണ്. നമുക്ക് ഒരുമിച്ച് മുന്നേറാമെന്നുള്ളതാണ് റഷ്യയുടെ മുദ്രവാക്യമെന്നും പുടിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.