മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ഡ്രോൺ ആക്രമണം. പ്രതിരോധ സംവിധാനം ഡ്രോണുകൾ വെടിവെച്ചിട്ടു. നിരവധി കെട്ടിടങ്ങൾക്ക് തകരാർ സംഭവിച്ചതായി റിപ്പോർട്ട്. എട്ട് ഡ്രോണുകൾ ഉപയോഗിച്ച് യുക്രെയ്നാണ് ആക്രമണം നടത്തിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. എന്നാൽ, റഷ്യയുടെ ആരോപണം യുക്രെയ്ൻ നിഷേധിച്ചു.
ഈ മാസം ആദ്യം ക്രെംലിനിൽ ഡ്രോൺ ആക്രമണ ശ്രമമുണ്ടായതായി റഷ്യ ആരോപിച്ചിരുന്നു. അതിനുശേഷം റഷ്യയിലുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ ദിവസങ്ങളിൽ യുക്രെയ്ൻ തലസ്ഥാനമായ കിയവിനുനേരെ നിരവധി ഡ്രോൺ ആക്രമണങ്ങൾ നടന്നിരുന്നു. ഒരാൾ കൊല്ലപ്പെടുകയും ചെയ്തു.
മോസ്കോ നഗരത്തിനുനേരെയുണ്ടായ ഡ്രോൺ ആക്രമണത്തിനുപിന്നാലെ ഒഴിപ്പിച്ചവർ വീടുകളിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണെന്ന് മേയർ സെർജി സോബ്യാനിൻ പറഞ്ഞു. കെട്ടിടങ്ങളുടെ തകരാറുകൾ സുരക്ഷാ വിഭാഗം പരിശോധിച്ച് പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലെനിൻസ്കി പ്രോസ്പെക്റ്റ് കെട്ടിടത്തിൽ താമസിക്കുന്നവരാണ് ആദ്യം മടങ്ങിയെത്തുന്നത്. ആക്രമണത്തിൽ ആർക്കും ഗുരുതരമായ പരിക്കേറ്റിട്ടില്ലെന്നും രണ്ടുപേർക്ക് വൈദ്യ പരിശോധന നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.