മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ കടന്ന് നിരവധി ഡ്രോണുകൾ ആക്രമണം നടത്തി. ആക്രമണത്തിൽ ഏതാനും കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായെന്നും ആർക്കും ഗുരുതര പരിക്കില്ലെന്നുമാണ് റിപ്പോർട്ട്. പ്രദേശവാസികളെ ഒഴിപ്പിച്ചിട്ടുണ്ട്.
നഗരത്തിലെ എല്ലാ അടിയന്തര സേവനങ്ങളും സംഭവസ്ഥലത്തുണ്ട് എന്ന് മോസ്കോ മേയർ സെർജി സോബിയാനിൻ ടെലിഗ്രാം സന്ദേശത്തിലൂടെ പറഞ്ഞു. മോസ്കോയിലേക്ക് വന്ന നിരവധി ഡ്രോണുകൾ വെടിവച്ചിട്ടതായി മോസ്കോ മേഖലയുടെ ഗവർണർ ആന്ദ്രേ വോറോബിയോവ് ടെലിഗ്രാമിൽ പറഞ്ഞു.
എയർ ഡിഫൻസ് സിസ്റ്റത്തിലൂടെ നിരവധി ഡ്രോണുകൾ തകർത്തതായാണ് വിവരം. മോസ്കോക്ക് സമീപത്തും പ്രാന്തപ്രദേശങ്ങളിലുമായി പത്തോളം ഡ്രോണുകൾ വെടിവെച്ചിട്ടതായാണ് റിപ്പോർട്ട്. ആരാണ് ഡ്രോണുകൾ അയച്ചതെന്ന് വ്യക്തമായിട്ടില്ല.
രണ്ട് ദിവസങ്ങൾക്ക് മുമ്പ് യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ റഷ്യ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. അന്ന് 52 ഡ്രോണുകൾ വെടിവെച്ചിട്ടതായി യുക്രെയ്ൻ വ്യോമസേന അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.