വാഷിങ്ടൺ: ലോകത്തെ ഏറ്റവും വലിയ മാംസ ഉൽപാദന കമ്പനിക്കു നേരെ സൈബർ സൈബർ ആക്രമണം. ബ്രസീൽ കമ്പനിയായ ജെ.ബി.എസിെൻറ ആസ്ട്രേലിയയിലെയും അമേരിക്കയിലെയും പ്ലാൻറുകളാണ് സൈബർ ആക്രമണത്തെ തുടർന്ന് നിർത്തിവെക്കേണ്ടിവന്നത്. സംഭവത്തിനു പിന്നിൽ റഷ്യ കേന്ദ്രമാക്കിയുളള വിഭാഗമാണെന്ന് അമേരിക്ക ആരോപിച്ചു.
'സ്വിഫ്റ്റ്' ബ്രാൻഡിൽ ബീഫ്, പോർക് എന്നിവ വിൽക്കുന്ന കമ്പനി കോഴിയിറച്ചിയുടെയും രാജ്യാന്തര വിപണി നിയന്ത്രിക്കുന്ന ബഹുരാഷ്ട്ര ഭീമനാണ്.
സൈബർ ആക്രമണമുണ്ടായ ചൊവ്വാഴ്ച യു.എസിൽ 22,000 കാലികളെയാണ് കമ്പനിയുടെ അഞ്ച് പ്രമുഖ അറവുശാലകളിൽ അറുത്തത്. ഇത് 18 ശതമാനം കുറവാണ്. വിതരണത്തിലെ കുറവു മൂലം വിലയിൽ നേരിയ വർധനയുമുണ്ടായതായി റിേപ്പാർട്ടുകൾ പറയുന്നു. യു.എസിലെ മൊത്തം കാലി, പന്നി മാംസത്തിെൻറ 20 ശതമാനവും നിയന്ത്രിക്കുന്നത് ജെ.ബി.എസ് കമ്പനിയാണ്. കൊളറാഡോയിലെ ഗ്രീലിയാണ് ആസ്ഥാനം. യു.എസിൽ മാത്രം ഒമ്പതു ബീഫ് പ്ലാൻറുകളാണ് ജെ.ബി.എസിനു കീഴിൽ പ്രവർത്തിക്കുന്നത്. ഉൽപാദനം തടസ്സപ്പെട്ടതായി ജെ.ബി.എസ് തൊഴിലാളി യൂനിയനും അറിയിച്ചു.
കോവിഡ് പിടിമുറുക്കിയ കഴിഞ്ഞ വർഷം കമ്പനിയുടെ വിവിധ പ്ലാൻറുകൾ അടച്ചിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.