ലണ്ടൻ: പ്രമുഖ യൂട്യൂബറും ഡ്രോൺ ഓപറേറ്ററുമായ ജോയ് ഹെംസിെൻറ അസാമാന്യ ധീരതക്ക് കൈയടിക്കുകയാണ് ലോകം. ഐസ്ലാൻഡിൽ പുതുതായി സജീവമായ ഫഗ്രഡാൽസ്ഫയാൽ അഗ്നിപവർവതത്തിൽനിന്ന് ചൂടേറിയ ലാവ ശക്തിയിൽ പുറന്തള്ളുന്ന ദൃശ്യങ്ങൾ ലൈവായി പകർത്താൻ തെൻറ വിലപിടിച്ച ഡി.ജെ.ഐ എഫ്.പി.വി ഡ്രോൺ തന്നെ കളഞ്ഞാണ് ഹെംസ് ലോകത്തിന് ദൃശ്യവിരുന്നൊരുക്കിയത്. ഐസ്ലാൻഡിലെ റെയ്കയാനെസ് ഉപദ്വീപിൽ ഗെൽഡിംഗഡലിർ താഴ്വരയിലാണ് അഗ്നിപർവതം അടുത്തിടെ സജീവമായത്്. മാർച്ച് 19ഓടെയാണ് ഇവിടെ ലാവ പുറന്തള്ളൽ തുടങ്ങിയത്. ഇപ്പോഴും തുടരുകയും ചെയ്യുന്നു. ഇത് മനോഹര കാഴ്ചയാകുമെന്ന ഉറപ്പാണ് ഹെംസിനെ അസാമാന്യകൃത്യത്തിന് പ്രേരിപ്പിച്ചത്.
ചൂടേറിയ വാതകം ഉയർന്നുപൊങ്ങുന്ന ഇവിടെ ഇടവിട്ട് ആകാശത്തോളം തുള്ളി ഉയരുന്ന പാറകളും ഭീഷണിയാണ്. അതിനിടെയാണ് ദൃശ്യങ്ങൾ നേരിട്ടുപകർത്താൻ തെൻറ വില പിടിച്ച ഡ്രോണിനെ തന്നെ ആശ്രയിക്കാമെന്നു വെച്ചത്. അഗ്നിപർവതത്തോളം ചെന്ന് ചിത്രങ്ങൾ പങ്കുവെക്കുന്നതിനിടെ ഡ്രോൺ അതിനകത്തേക്ക് വീണുപോയെങ്കിലും കാഴ്ചകൾ അതിമനോഹരമായതിെൻറ സന്തോഷത്തിലാണ് ഹെംസ്. അദ്ദേഹം യൂട്യൂബിൽ പങ്കുവെച്ച വിഡിയോ ലക്ഷങ്ങളാണ് ഇതിനകം പങ്കുവെച്ചത്. ഇതേ അഗ്നിപർവതത്തിെൻറ വേറെയും വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പറന്നുനടക്കുന്നുണ്ട്. ഇതിൽ ബ്യോൺ സ്റ്റീൻബെക്കിെൻറ വിഡിയോ നിരവധി പേരാണ് പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.