ആംസ്റ്റർഡാം: ലോകത്താദ്യമായി മാംസ പരസ്യങ്ങൾക്ക് വിലക്കേർപ്പെടുത്താൻ ഡച്ച് നഗരം. മാംസോപഭോഗവും ഹരിതഗൃഹ വാതകവികിരണവും കുറക്കാൻ ലക്ഷ്യമിട്ടാണ് ഹാർലെം പട്ടണത്തിൽ മാംസ പരസ്യങ്ങൾ വിലക്കുന്നത്. ആംസ്റ്റർഡാം നഗരത്തിന് പടിഞ്ഞാറ് 160,000 ജനസംഖ്യയുള്ള ഹാർലെമിൽ 2024 മുതൽ ഇത്തരം പരസ്യങ്ങളുണ്ടാകില്ല.
കാലാവസ്ഥ പ്രതിസന്ധിക്ക് കാരണമാക്കുന്നവയുടെ പട്ടികയിൽ അടുത്തിടെ രാജ്യം മാംസവും ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് നടപടി. ബസുകൾ, ഷെൽട്ടറുകൾ, പൊതുസ്ഥലത്തെ സ്ക്രീനുകൾ എന്നിവയിലൊന്നിലും പരസ്യങ്ങളുണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.