അമേരിക്കന്‍ സ്വാതന്ത്ര്യദിനത്തിനു ആശംസഅറിയിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി

ന്യൂഡല്‍ഹി: അമേരിക്കയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍്റണി ബ്ളിങ്കണ്‍ വഴി, യു.എസ് സര്‍ക്കാരിനും ജനങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നു.

1776 ല്‍ യുഎസിലെ 13 കോളനികളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് ജൂലൈ നാലിനു അനുസ്മരിക്കുന്നത്. അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്‍്റെ 245-ാം വാര്‍ഷികമാണിത്.

വ്യാപാരം, പ്രതിരോധം, സുരക്ഷ, വിദ്യാഭ്യാസം, ശാസ്ത്രം, സാങ്കേതികവിദ്യ, സിവില്‍ ന്യൂക്ളിയര്‍ എനര്‍ജി, ബഹിരാകാശ സാങ്കേതികവിദ്യ, പരിസ്ഥിതി, ആരോഗ്യം തുടങ്ങിയ മേഖലകളിലെ സഹകരണം ഉള്‍ക്കൊള്ളുന്ന ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ സാധ്യയുള്ളതായി മാറിയിരിക്കുകയാണ്.

കോവിഡ് -19 പാന്‍ഡെമിക്കിന്‍്റെ പശ്ചാത്തലത്തില്‍, ഇന്ത്യയെ സഹായിക്കുന്നതിന് യുഎസ് 41 ദശലക്ഷം യുഎസ് ഡോളര്‍ സഹായം പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - EAM Jaishankar extends wishes on America's Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.