അങ്കാറ: ഭൂകമ്പത്തെ തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങളിൽ പോരായ്മയുണ്ടായതായി തുറന്നുസമ്മതിച്ച് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. ഭൂകമ്പബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തിയ ശേഷമാണ് ആദ്യ ഘട്ടങ്ങളിൽ സർക്കാറിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് സമ്മതിച്ചത്.
തീർച്ചയായും പോരായ്മകളുണ്ട്. ഇത്തരമൊരു ദുരന്തത്തിന് തയാറാവുക സാധ്യമല്ല -അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പത്ത് പ്രവിശ്യകളിലും വീടുകൾ നഷ്ടപ്പെട്ടവർക്ക് സർക്കാർ താമസമൊരുക്കി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കൊടുംശൈത്യത്തിൽ തുറസ്സായ പ്രദേശങ്ങളിൽ കഴിയേണ്ടി വന്നതോടെ ജനങ്ങൾ സർക്കാറിനെതിരെ രംഗത്തെത്തിയിരുന്നു. ആദ്യ ഘട്ടത്തിലെ വീഴ്ചക്ക് ശേഷം രക്ഷാപ്രവർത്തനം ഊർജിതമായിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.