തുർക്കിയും ഗ്രീസിലും ഭൂചലനം; നാല്​ മരണം

അങ്കാറ: എഗൻ കടലിൽ ശക്​തമായ ഭൂചലനം. റിക്​ടർ സ്​കെയിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്​ വെള്ളിയാഴ്​ചയുണ്ടായത്​. ഇതേതുടർന്ന്​ തുർക്കിയിലും ഗ്രീസിലും ചലനങ്ങളുണ്ടായി. ഭൂചലനത്തിൽ നാല്​ പേർ​ മരിക്കുകയും നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിട്ടുണ്ട്​.

തുർക്കിയുടെ തീരനഗരമായ ഇസാമിറിലാണ്​ ഭൂചലനമുണ്ടായത്​. ആറോളം കെട്ടിടങ്ങൾ ഇവിടെ തകർന്നുവെന്നാണ്​ റിപ്പോർട്ട്​. ഇസാമിർ തീരത്ത്​ നിന്ന്​ 17 കിലോ മീറ്റർ അകലെ 16 കിലോ മീറ്റർ ആഴത്തിലാണ്​ ഭൂകമ്പത്തി​െൻറ പ്ര​ഭവ കേന്ദ്രമെന്ന്​ യു.എസ്​ അറിയിച്ചു.

എന്നാൽ തുർക്കിയിൽ നിന്ന് 33.5 ​ കിലോ മീറ്റർ അകലെ 10 കിലോ മീറ്റർ ആഴത്തിലാണ്​ ഭൂകമ്പത്തി​െൻറ പ്രഭവ കേന്ദ്രമെന്ന്​ തുർക്കിയും വ്യക്​തമാക്കിയിട്ടുണ്ട്​. ഗ്രീസി​െൻറ ഭാഗമായ സാമോസ്​ ദ്വീപിലും ഭുചലനം അനുഭവപ്പെട്ടു. 45,000ത്തോളം ജനം വസിക്കുന്ന ദ്വീപാണ്​ സാമോസ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.