ലണ്ടൻ: ലിവർപൂൾ മലയാളി-മുസ്‌ലിം കൾച്ചറൽ അസോസിയേഷൻ (എൽ.എം.സി.എ) ന്യൂ ഫെറി വില്ലേജ് ഹാളിൽ ‘പെരുന്നാൾ പൊലിവ്’ ഈദ് സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് ഡോ. സബീൽ വളപ്പിൽ, കമ്മിറ്റി അംഗം ഡോ. സൽമ റഹീം എന്നിവർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് ഉനൈസ് സ്വാഗതം പറഞ്ഞു.
ഇംഗ്ലണ്ടിലെ ലിവർപൂളിലും മെഴ്‌സിസൈഡ് മേഖലയിലും താമസിക്കുന്ന മലയാളി മുസ്‌ലിംകളുടെ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയാണ് എൽ.എം.സി.എ.
ഒപ്പന, മാപ്പിളപ്പാട്ട്, കോൽക്കളി എന്നിവയുടെ അവതരണവും മലബാർ ഭക്ഷണവും ഒരുക്കിയിരുന്നു. വൈസ് പ്രസിഡന്റ് ഡോ. ആരിഫ് മൂത്താടേത്ത് നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.