സമൂഹമാധ്യമമായ എക്സിൽ(ട്വിറ്റർ) ബ്ലോക്കിങ് സംവിധാനം ഒഴിവാക്കുമെന്ന് ഇലോൺ മസ്ക്. ആപ്പിൽ ആളുകളെ ബ്ലോക്ക് ചെയ്യുന്നതിൽ അർത്ഥമില്ലെന്നാണ് മസ്ക് അഭിപ്രായപ്പെട്ടത്. ബ്ലോക്കിങ് ഒഴിവാക്കുന്നത് നേരിട്ടുള്ള സന്ദേശങ്ങളെ ബാധിക്കില്ലെന്ന് മസ്ക് അറിയിച്ചു.
'ആരെയെങ്കിലും നിശബ്‌ദമാക്കുന്നതിനും തടയുന്നതിനും എപ്പോഴെങ്കിലും എന്തെങ്കിലും കാരണമുണ്ടോ? നിങ്ങളുടെ കാരണങ്ങൾ പറയുക' എന്ന ടെസ്ല ഓണേഴ്സ് സിലിക്കൺ വാലിയുടെ പോസ്റ്റിന് മറുപടിയായാണ് മസ്ക് ബ്ലോക്കിങ് നിർത്തലാക്കുമെന്ന് അറിയിച്ചത്.
പോസ്റ്റുകൾ കാണുന്നതിൽ നിന്നും പിൻതുടരുന്നതിൽ നിന്നും ചില അക്കൗണ്ടുകളെ തടയുന്ന സംവിധാനമാണ് ബ്ലോക്ക്. ബ്ലോക്ക് ഒഴിവാക്കുന്ന തീരുമാനത്തെ എതിർത്തും അനുകൂലിച്ചും പ്രതികരണങ്ങൾ വരുന്നുണ്ട്.
'ദയവായി ഒന്നുകൂടി ആലോചിക്കു, ബ്ലോക്കിങ് ഒരു സുരക്ഷാ മാർഗമാണ്' എന്നാണ് ആക്റ്റിവിസ്റ്റായ മോണിക്ക ലെവിൻസ്കി പറഞ്ഞത്. എന്നാൽ ഞങ്ങളുടെ ഉപയോക്താക്കളുടെ സുരക്ഷക്കാണ് പ്രഥമ പരിഗണന നൽകുന്നത്. നിലവിലുള്ള ബ്ലോക്ക് ഫീച്ചറിനെകാൾ മികച്ചത് നിർമ്മിക്കുകയാണെന്ന് ട്വിറ്റർ സി.ഇ.ഒ ലിൻഡ യാകാരിനോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.