തൊഴിലാളി പാലിൽ മുങ്ങിക്കുളിക്കുന്നതിെൻറ ദൃശ്യങ്ങൾ പുറത്തുവന്നതോടെ തുർക്കിയിലെ ഡയറി പ്ലാൻറ് അടച്ചു. ടിക് ടോക്കിൽ വൈറലായ വിഡിയോയിൽ, പാൽ നിറച്ചുവെച്ച ബാത്ത് ടബ്ബിെൻറ രൂപത്തിലുള്ള വലിയ പാത്രത്തിൽ കിടന്ന് കുളിക്കുന്നതും കപ്പുപയോഗിച്ച് പാൽ തലയിലൊഴിക്കുന്നതും കാണാം.
സെൻട്രൽ അനറ്റോലിയൻ പ്രവിശ്യയായ കൊന്യയിലെ ഡയറി പ്ലാൻറിലാണ് സംഭവം. എമ്രെ സെയാർ എന്നയാളാണ് പാലിൽ മുങ്ങിക്കുളിച്ചത്. ഇതിെൻറ വിഡിയോ ടിക് ടോക്കിൽ അപ്ലോഡ് ചെയ്തത് ഉഗുർ തുർഗട്ട് എന്നയാളാണ്. വിഡിയോ വൈറലായതോടെ ഇരുവരെയും അറസ്റ്റ് ചെയ്തു.
വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. സംഭവശേഷം ഉഗുർ തുർഗട്ടിനെ പിരിച്ചുവിട്ടതായി ഡയറി പ്ലാൻറ് അധികൃതർ അറിയിച്ചു. കൂടാതെ, എമ്രെ സെയാർ പാലില്ല മുങ്ങിയത്, അത് വെള്ളവും ക്ലീനിംഗ് ദ്രാവകവും ചേർന്നതാണെന്നും കമ്പനി അധികൃതർ അവകാശപ്പെട്ടു.
വിഡിയോ തങ്ങളുടെ കമ്പനിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്. അതിലെ ദ്രാവകം യഥാർത്ഥത്തിൽ ബോയിലറുകൾ കഴുകാൻ ഉപയോഗിച്ചതാണെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, സംഭവത്തെക്കുറിച്ച് കൊന്യ അഗ്രികൾച്ചറൽ ആൻഡ് ഫോറസ്ട്രി മാനേജർ അലി എർഗിൻ അന്വേഷണം ആരംഭിക്കുകയും ഫാക്ടറി അടച്ചുപൂട്ടുകയും ചെയ്തു. ജനങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്ന സാഹചര്യങ്ങളാലാണ് പ്ലാൻറ് പ്രവർത്തിക്കുന്നത്. കമ്പനിക്ക് പിഴ ചുമത്തിയെന്നും അദ്ദേഹം പറഞ്ഞു.
Bir süt fabrikasında çekilen ve Tiktok'ta paylaşılan 'süt banyosu' videosu.
— Neden TT oldu? (@nedenttoldu) November 5, 2020
Fabrikanın 'Konya'da olduğu' iddia ediliyor. pic.twitter.com/erkXhlX0yM
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.