കോവിഡ് ആക്രമണം ദുർബലപ്പെടുന്നു; യൂറോപ്പിന് ദീർഘകാല ആശ്വാസം ലഭിക്കുമെന്ന് ഡബ്ലു.എച്ച്.ഒ

കോപ്പൻഹേഗൻ: കോവിഡ് ആക്രമണം ദുർബലപ്പെട്ടതോടെ യൂറോപ്പിന് ദീർഘകാല ആശ്വാസം ലഭിക്കുമെന്ന ശുഭ പ്രതീക്ഷയുമായി ലോകാരോഗ്യ സംഘടന.രണ്ട് വർഷം നീണ്ട കോവിഡ് ആശങ്കകൾക്കൊടുവിൽ യൂറോപ്പിന് ശാന്തതയിലേക്ക് പോകാൻ കഴിയുമെന്ന ശുഭപ്രതീക്ഷയാണ് ലോകാരോഗ്യ സംഘടന പ്രകടിപ്പിക്കുന്നത്. ഉയർന്ന വാക്സിനേഷൻ നിരക്ക്, സാരമല്ലാത്ത ഒമിക്രോൺ വ്യാപനം, ശൈത്യകാലത്തിന്‍റെ അവസാനം എന്നിവ കണക്കിലെടുത്താണ് പ്രവചനം.

കൂടുതൽ നിയന്ത്രണങ്ങളുള്ള ഈ കാലഘട്ടം ശാശ്വതമായ പരിഹാരത്തിനുള്ള ആദ്യ പടിയാണെന്ന് ഡബ്ല്യൂ.എച്ച്.ഒ യൂറോപ്പ് ഡയറക്ടർ ഹാൻസ് ക്ലൂഗ് പറഞ്ഞു. വ്യാപന ശേഷി കൂടുതലുള്ള ഒമിക്രോൺ ഉൾപ്പെടെ കോവിഡിന്‍റെ ഏത് വകഭേദത്തിന്‍റെയും പ്രക്ഷേപണത്തെ നേരിടാൻ യുറോപ്പ് സജ്ജമാണ്. മുമ്പ് പ്രയോഗിച്ച കടുത്ത നിയന്ത്രണങ്ങൾ ഇല്ലാതെതന്നെ ഏത് വകഭേദത്തെയും നേരിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ഹാൻസ് പറഞ്ഞു. വാക്സിനേഷൻ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുന്നതോടൊപ്പം പുതിയ വകഭേദങ്ങളെ കണ്ടെത്തുന്നതിന് എല്ലാ രാജ്യങ്ങളും ശ്രമങ്ങൾ ഊർജ്ജിതമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ കണ്ടെത്തിയ ഉയർന്ന വ്യാപന ശേഷിയുള്ള ഒമിക്രോൺ യൂറോപ്യൻ മേഖലയിലുടനീളം സ്ഥിരീകരിക്കുന്ന അണുബാധകളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. മധ്യേഷ്യയിലെ ചില പ്രദേശങ്ങൾ ഉൾപ്പെടെ 53 രാജ്യങ്ങളാണ് പട്ടികയിൽ ഉൾപ്പെടുന്നത്. കഴിഞ്ഞയാഴ്ച 12 ദശലക്ഷം പുതിയ കേസുകളാണ് ഈ പ്രദേശങ്ങളിൽ രജിസ്റ്റർ ചെയ്തത്. മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

Tags:    
News Summary - Europe In A Covid "Ceasefire" That Could See End Of Pandemic: WHO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.