ടോക്യോ: ഉത്തര കൊറിയയുടെ ആണവപരീക്ഷണവേദിയായ പ്യൂേഗരിയിൽ ടണൽ തകർന്ന് 200ലേറെ പേർ മരിച്ചതായി റിപ്പോർട്ട്. സെപ്റ്റംബർ മൂന്നിന് ഉത്തര കൊറിയ ആറാം ആണവ പരീക്ഷണം നടത്തിയതിനു പിന്നാലെയായിരുന്നു സംഭവം. രാജ്യത്തിെൻറ വടക്കുകിഴക്കൻ മേഖലയായ പ്യൂഗേരിയിൽ നിർമാണം പുരോഗമിക്കുന്ന ടണലാണ് തകർന്നതെന്ന് പേരു വെളിപ്പെടുത്താൻ തയാറാകാത്ത ഉത്തരകൊറിയൻ അധികൃതരെ ഉദ്ധരിച്ച് ജാപ്പനീസ് മാധ്യമമായ ആഷി ടി.വി റിപ്പോർട്ട് ചെയ്തു.
ആദ്യം അപകടം നടന്നയുടൻ 100 തൊഴിലാളികളാണ് മരിച്ചത്. പിന്നീട് രക്ഷാപ്രവർത്തനം നടക്കുേമ്പാൾ വീണ്ടും ടണൽ തകർന്നതോെട മരണസംഖ്യ 200ലേറെയായി. വൻ പ്രഹരശേഷിയുള്ള പരീക്ഷണത്തെ തുടർന്നാണ് ടണൽ തകർന്നതെന്നാണ് കരുതുന്നത്. ഉത്തരകൊറിയയുടെ തുടർ പരീക്ഷണങ്ങൾ നിമിത്തം മലകൾപോലും ഇടിഞ്ഞുവീണേക്കാമെന്നു വിദഗ്ധർ മുന്നറിയിപ്പു നൽകിയിരുന്നു. ചൈനീസ് അതിർത്തിയോടു ചേർന്ന് റേഡിയേഷനുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകിയിരുന്നു.
ഉത്തര കൊറിയ ഇതുവരെ നടത്തിയതിൽ ഏറ്റവും പ്രഹരശേഷി കൂടിയ പരീക്ഷണമായിരുന്നു സെപ്റ്റംബർ മൂന്നിലേത്. പരീക്ഷണത്തെ തുടർന്ന് മേഖലകളിൽ രണ്ടു തവണ ഭൂചലനം അനുഭവപ്പെടുകയും ചെയ്തു. രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്ക ജപ്പാനിൽ പ്രയോഗിച്ച ആറ്റംബോംബിനേക്കാൾ എട്ടുമടങ്ങ് പ്രഹരശേഷിയുള്ള ബോംബാണ് ഉത്തര കൊറിയ പരീക്ഷിച്ചത്.
ആണവപരീക്ഷണങ്ങളുടെ ഭാഗമായി അപകടങ്ങളുണ്ടായാൽ സാധാരണയായി ഉത്തര കൊറിയ വിവരങ്ങൾ പുറത്തുവിടാറില്ല. അടുത്തയാഴ്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ദക്ഷിണ കൊറിയ സന്ദർശിക്കാനിരിക്കെയാണ് റിപ്പോർട്ട് പുറത്തുവരുന്നത്. തുടർച്ചയായുണ്ടായ ആണവപരീക്ഷണങ്ങളാണ് ടണലിന് ക്ഷയമുണ്ടാക്കിയതെന്നാണ് കരുതുന്നത്. ആണവപരീക്ഷണങ്ങൾ വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായി ഉത്തര കൊറിയ കൂടുതൽ ടണലുകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണെന്ന് ദക്ഷിണ െകാറിയൻ മാധ്യമങ്ങൾ റിപ്പോർട്ട്
ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.