ദുഷാന്‍ബെ: താജികിസ്താനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്രിസ്മസ്, ന്യൂയര്‍ ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ നിബന്ധനകള്‍ കര്‍ശനമാക്കി. ക്രിസ്മസ് മരങ്ങള്‍ക്കും അലങ്കാരങ്ങള്‍ക്കുമെല്ലാം വിലക്കേര്‍പ്പെടുത്തിക്കൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സ്കൂളുകളില്‍ കുട്ടികള്‍ തമ്മില്‍ ക്രിസ്മസ് സമ്മാനങ്ങള്‍ കൈമാറുന്നതിനും വിലക്കുണ്ട്. സോവിയറ്റ് രാജ്യം കണ്ടതില്‍ വെച്ചേറ്റവും കഠിനമായ നിബന്ധനകളാണ് ഇത്തവണ താജികിസ്താന്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. ഇത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
സ്കൂളുകള്‍, കോളജുകള്‍, യൂനിവേഴ്സിറ്റികള്‍ എന്നിവിടങ്ങളില്‍ പൊതു ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കാനോ ക്രിസ്മസ് ട്രീ ഒരുക്കാനോ പ്രത്യേക ഭക്ഷണം ഒരുക്കാനോ പാടില്ളെന്ന കര്‍ശന നിബന്ധനയോടെയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 2011-12ലെ ന്യൂയര്‍ ആഘോഷത്തിനിടെ ക്രിസ്മസ് അപ്പൂപ്പന്‍െറ വേഷം ധരിച്ചയാളെ അജ്ഞാതന്‍ കുത്തിക്കൊലപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് തലസ്ഥാന നഗരമായ ദുഷാന്‍ബെയില്‍ ആഘോഷങ്ങള്‍ക്ക് കര്‍ശനമായ നിബന്ധനകള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.