സ്റ്റോക്ഹോം: മെച്ചപ്പെട്ട ഉല്‍പാദനക്ഷമതക്കും അതിലുപരി ജനങ്ങളുടെ സന്തോഷത്തിനും വേണ്ടി സ്വീഡനില്‍ ജോലിസമയം എട്ടു മണിക്കൂറില്‍നിന്ന് ആറുമണിക്കൂറാക്കി കുറക്കുന്നു. ജോലിസമയം കുറയുന്നതിനാല്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ സമയം ഇനി കുടുംബത്തോടൊപ്പം കഴിയാം. ജോലിയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനും കഴിയും. ചില മേഖലകളില്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. എട്ടുമണിക്കൂര്‍ ജോലി ഫലപ്രദമല്ളെന്ന് തൊഴിലുടമകള്‍ മനസ്സിലാക്കിക്കഴിഞ്ഞെന്ന് സ്റ്റോക്ഹോമിലെ ഒരു കമ്പനി മേധാവി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.