ജി20 ഉച്ചകോടി: നരേന്ദ്രമോദി തുർക്കിയിലെത്തി

അങ്കാറ: ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി തുർക്കിയിലെത്തി. തുർക്കിയിലെ അൻറാലിയയിലാണ് ഉച്ചകോടി ഇത്തവണത്തെ ഉച്ചകോടി നടക്കുന്നത്. ബ്രിട്ടനിൽ മൂന്നുദിവസത്തെ സന്ദർശനത്തിന് ശേഷമാണ് മോദി തുർക്കിയിലേക്ക് തിരിച്ചത്.

'2015ലെ ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി തുർക്കിയിൽ എത്തി. ലോകനേതാക്കളുമായി സാമ്പത്തിക, സുരക്ഷാ പ്രശ്നങ്ങൾ ചർച്ച ചെയ്യും' -മോദി ട്വിറ്ററിൽ പറഞ്ഞു.

പ്രധാനമായും സാമ്പത്തിക കാര്യങ്ങളാണ് ജി20 ഉച്ചകോടിയിൽ ചർച്ചയാവുക. എന്നാൽ ഇത്തവണ തീവ്രവാദവും അഭയാർഥി പ്രശ്നവും ഉച്ചകോടിയിൽ ചർച്ച ചെയ്യപ്പെടുമെന്നാണ് കരുതുന്നത്. നാളെയാണ് ഉച്ചകോടി ആരംഭിക്കുന്നത്. തുർക്കി പ്രസിഡൻറ് റജബ് ത്വയിബ് ഉർദുഗാൻെറ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.