പാരിസ് ഭീകരാക്രമണം: മൂന്നാമത്തെ ചാവേറിന്‍റെ ചിത്രം പുറത്ത്; ബെൽജിയത്തിൽ 16 പേർ അറസ്റ്റിൽ

പാരിസ്: ഫ്രാൻസ് തലസ്ഥാനമായ പാരിസിൽ ഭീകരാക്രമണം നടത്തിയ ചാവേർ സംഘത്തിലെ മൂന്നാമന്‍റെ ചിത്രം പാരിസ് പൊലീസ് പുറത്തുവിട്ടു. നവംബർ 13ന് സ്റ്റദ് ഡി ഫ്രാൻസ് ഫുട്ബാൾ സ്റ്റേഡിയത്തിന് പുറത്ത് ചാവേറായി പൊട്ടിത്തെറിച്ചത് ഇയാളാണെന്നാണ് ഫ്രഞ്ച് പൊലീസ് കണ്ടെത്തിയത്. ചിത്രത്തിൽ കാണുന്ന ആളിനെകുറിച്ച് അറിവുള്ളവർ വിവരം പൊലീസിന് കൈമാറണമെന്ന് അധികൃതരുടെ നിർദേശം.  

അതേസമയം, ബെൽജിയത്തിലേക്ക് കടന്ന ഭീകരാക്രമണത്തിന്‍റെ മുഖ്യപങ്കാളിയെന്ന് കരുതുന്ന സലാഹ് അബ്ദുസ്സലാമിന് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജിതപ്പെടുത്തി. ഞായറാഴ്ച രാജ്യത്തുടനീളം സായുധരായ പൊലീസ് സേന നടത്തിയ 19 റെയ്ഡുകളിൽ സംശയമുള്ള 16 പേരെ അറസ്റ്റ് ചെയ്തു. ആയുധങ്ങളോ സ്ഫോടകവസ്തുക്കളോ റെയ്ഡിൽ കണ്ടെത്തിയിട്ടില്ല. എന്നാൽ, സലാഹ് അബ്ദുസ്സലാം പൊലിസിനെ കബളിപ്പിച്ച് ആഢംബര കാറിൽ കടന്നുകളഞ്ഞതായി സ്ഥിരീകരിക്കാത്ത വാർത്ത ഒരു പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
 
നവംബർ 13ന് പാരിസിൽ ആറിടത്ത് നടന്ന ഭീകരാക്രമണത്തിൽ 130 പേർ മരിച്ചിരുന്നു. 180ലധികം പേർക്ക് പരിക്കേറ്റു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.