റഷ്യ–തുര്‍ക്കി തര്‍ക്കം തുറന്ന പോരിലേക്ക്

അങ്കാറ: സിറിയന്‍ അതിര്‍ത്തിയില്‍ റഷ്യയുടെ എസ്.യു- 24  യുദ്ധവിമാനം തുര്‍ക്കി വെടിവെച്ചിട്ട സംഭവം യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക്.  ആക്രമണസാധ്യത മുന്‍നിര്‍ത്തി റഷ്യന്‍ യുദ്ധക്കപ്പല്‍-മോസ്ക്വ മെഡിറ്ററേനിയന്‍ കടലില്‍ നങ്കൂരമിട്ടു.
റഷ്യയുടെ ഏറ്റവും വലിയ രണ്ട് യുദ്ധക്കപ്പലുകളിലൊന്നാണിത്. ശീതയുദ്ധത്തിനുശേഷം ആദ്യമായാണ് ഒരു റഷ്യന്‍ വിമാനം നാറ്റോ അംഗരാജ്യം വെടിവെച്ചു വീഴ്ത്തുന്നത്.  സംഭവത്തെ  തുടര്‍ന്ന്  തുര്‍ക്കിയുമായുള്ള എല്ലാ സൈനിക സഹകരണവും റദ്ദാക്കിയതായി റഷ്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.  വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവിന്‍െറ തുര്‍ക്കി പര്യടനവും റദ്ദാക്കി. പൗരന്മാരോട് തുര്‍ക്കിയിലേക്ക് യാത്രചെയ്യുതെന്ന നിര്‍ദേശവും റഷ്യ നല്‍കി.   
അതേസമയം, തകര്‍ന്നു വീണ വിമാനത്തിലെ രണ്ടാമത്തെ പൈലറ്റിനെ സിറിയന്‍ സൈന്യം സുരക്ഷിതമായി തിരിച്ചത്തെിച്ചതായി റഷ്യ അറിയിച്ചു. തീപിടിച്ച വിമാനം വീഴും മുമ്പ് പാരച്യൂട്ട് ഉപയോഗിച്ച് പുറത്തേക്ക് ചാടിയ  പൈലറ്റുമാരിലൊരാളെ വധിച്ചതായി സിറിയയിലെ  വിമതര്‍ അവകാശപ്പെട്ടിരുന്നു.  അതിനിടെ, ഈ വിഷയത്തില്‍ റഷ്യയുമായി കലഹത്തിനില്ളെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രതികരിച്ചു. വിമാനം വെടിവെച്ചത് സുരക്ഷാ പ്രതിരോധത്തിന്‍െറ ഭാഗമായുള്ള നടപടിയായിമാത്രം കണ്ടാല്‍മതി.  എന്നാല്‍, ആരെങ്കിലും അതിര്‍ത്തിലംഘനം തുടര്‍ന്നാല്‍ തുര്‍ക്കി കൈയുംകെട്ടി നോക്കിയിരിക്കില്ളെന്നും ഉര്‍ദുഗാന്‍ മുന്നറിയിപ്പു നല്‍കി. അയല്‍രാജ്യമായ റഷ്യയുമായി സംഘര്‍ഷത്തിനില്ളെന്ന് പ്രധാനമന്ത്രി ദാവൂദ് ഒഗ്ലുവും വ്യക്തമാക്കിയിട്ടുണ്ട്. വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് ആവര്‍ത്തിച്ച് മുന്നറിയിപ്പു നല്‍കിയത് അവഗണിച്ചതിനെ തുടര്‍ന്നാണ് വിമാനം വെടിവെച്ചിട്ടതെന്ന് തുര്‍ക്കി അവകാശപ്പെട്ടു. 17 സെക്കന്‍റ് വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് 21 തവണ മുന്നറിയിപ്പ് നല്‍കിയത് റഷ്യ അവഗണിച്ചു. എന്നാല്‍, സിറിയന്‍ വ്യോമമേഖലയില്‍കൂടി മാത്രമാണ് വിമാനം പറന്നിരുന്നതെന്നും ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഐ.എസ് തീവ്രവാദികളെ സംരക്ഷിക്കുന്നതാണ് തുര്‍ക്കിയുടെ നടപടിയെന്നും പുടിന്‍ ആരോപിച്ചു.  സിറിയയില്‍ ബശ്ശാര്‍ അല്‍അസദിന് പിന്തുണ നല്‍കുന്ന റഷ്യയുടെ സമീപനത്തില്‍ അതൃപ്തിയുണ്ടായിരുന്നുവെങ്കിലും ഇരു രാജ്യങ്ങളും തമ്മില്‍ സൗഹാര്‍ദ ബന്ധമായിരുന്നു തുടര്‍ന്നുപോന്നത്. അതിനിടെ, തുര്‍ക്കിക്ക് പിന്തുണയുമായി അമേരിക്ക രംഗത്തത്തെിയിട്ടുണ്ട്. തുര്‍ക്കിയുടെ അഭ്യര്‍ഥനപ്രകാരം നാറ്റോ അടിയന്തരയോഗം ചേര്‍ന്നു.    28 അംഗരാജ്യങ്ങളിലെ പ്രതിനിധികളുടെ കൂടിക്കാഴ്ചയാണ് നടന്നത്. ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 9.24 ഓടെയായിരുന്നു സംഭവം. സിറിയയിലെ ലതാകിയ പ്രവിശ്യയിലെ, തുര്‍ക്മെന്‍റ മൗണ്ടന്‍ എന്ന് തുര്‍ക്കികള്‍ വിളിക്കുന്ന മേഖലയിലെ ലതാകിയ വില്ളേജിലാണ് വിമാനം പതിച്ചത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.