തുർക്കി വെടിവെച്ചിട്ട വിമാനത്തി​ലെ പൈലറ്റി​െൻറ മൃതദേഹം റഷ്യക്കു കൈമാറും

അങ്കാറ: വ്യോമാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് തുർക്കി വെടിവെച്ചിട്ട യുദ്ധവിമാനത്തിലെ പൈലറ്റിെൻറ മൃതദേഹം റഷ്യക്കു കൈമാറുമെന്ന് പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഒഗ്ലു. ശനിയാഴ്ച സിറിയൻ അതിർത്തിയിൽ നിന്നാണ് പൈലറ്റായ ഒലെഗ് പെഷ്കോവിെൻറ മൃതദേഹം ലഭിച്ചത്. ബ്രസൽസിൽ യൂറോപ്യൻ യൂനിയൻ നേതാക്കളുമായി നടക്കുന്ന ചർച്ചക്ക് പുറപ്പെടുന്നതിന് മുമ്പാണ് ദാവൂദ് ഒഗ്ലു ഇക്കാര്യം അറിയിച്ചത്.

തുർക്കിയിലെ ഹതിയ പ്രവിശ്യയിലാണ് മൃതദേഹം കണ്ടെത്തിയത്.  മതാചാര പ്രകാരമുള്ള ശുശ്രൂഷകൾക്ക് ശേഷം തുർക്കിയിലെ റഷ്യൻ മിലിട്ടറി അറ്റാഷെയുടെ സാന്നിധ്യത്തിലായിരിക്കും മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുക.

നവംബർ 24 നാണ് സിറിയയിൽ ആക്രമണം നടത്തുകയായിരുന്ന റഷ്യൻ വിമാനം തുർക്കി വെടിവെച്ചിട്ടത്. രണ്ട് പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രധാന പൈലറ്റ് സിറിയയിൽ സുരക്ഷിതനാണ്. തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതിനെ തുടർന്ന് വിമാനം വെടിവെച്ചിട്ടതെന്ന് തുർക്കി അറിയിച്ചിരുന്നു. വെടിവെപ്പിന് മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നതായും തുർക്കി വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.