സിറിയ: സമാധാന ചര്‍ച്ച ഏപ്രില്‍ 11ന് പുനരാരംഭിക്കും

ജനീവ: സിറിയന്‍ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനായി ജനീവയില്‍ ഈ മാസം 11ന് ചര്‍ച്ച പുനരാരംഭിക്കുമെന്ന് യു.എന്‍ അറിയിച്ചു. അതേസമയം, രാജ്യത്തെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ സര്‍ക്കാര്‍ വൃത്തങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയുള്ളൂ. രാജ്യത്ത് ഏപ്രില്‍ 13നാണ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്.
ഏപ്രില്‍ ഒമ്പതോടെ ചര്‍ച്ച പുനരാരംഭിക്കാനാണ് തീരുമാനിച്ചതെങ്കിലും സര്‍ക്കാര്‍-പ്രതിപക്ഷ പ്രതിനിധികളുടെ സൗകര്യം കണക്കിലെടുത്ത് മാറ്റിവെക്കുകയായിരുന്നു. മുഖ്യ പ്രതിപക്ഷമായ ഹൈ നെഗോസിയേഷന്‍ കമ്മിറ്റി ചര്‍ച്ചയില്‍ പങ്കെടുക്കും. യു.എന്‍ പ്രതിനിധി സ്റ്റെഫാന്‍ ഡി മിസ്തൂരയുടെ മാധ്യസ്ഥ്യത്തിലായിരിക്കും ചര്‍ച്ച. രാജ്യത്ത് ഒന്നരവര്‍ഷത്തിനകം സുതാര്യമായ തെരഞ്ഞെടുപ്പ ്നടത്താനാണ് യു.എന്‍ ലക്ഷ്യം.
ബശ്ശാര്‍ അല്‍അസദ് അധികാരമൊഴിയണമെന്നാണ് മുഖ്യപ്രതിപക്ഷം ആവശ്യപ്പെടുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.