ലണ്ടന്‍: ഹാരിപോട്ടര്‍ പരമ്പരയിലെ ആദ്യ രണ്ടു പുസ്തകങ്ങള്‍ രചിക്കാനായി എഴുത്തുകാരി ജെ.കെ. റൗളിങ് ഇരുന്ന കസേര ലേലത്തില്‍ വിറ്റുപോയത് നാലു ലക്ഷം യു.എസ് ഡോളറിന് (ഏകദേശം 2.66 കോടി ഇന്ത്യന്‍ രൂപ). ന്യൂയോര്‍ക്കില്‍ നടന്ന ലേലത്തിലാണ് കസേര വിറ്റത്. എന്നാല്‍, ആരാണ് കസേര വാങ്ങിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല.
2002ല്‍ കസേര റൗളിങ് തന്‍െറ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ലേലം ചെയ്തിരുന്നു. കസേരയില്‍ അവര്‍ എഴുതിവെച്ച വാക്കുകളാണ് ഇതിന്‍െറ മൂല്യം വര്‍ധിപ്പിച്ചതെന്ന് ലേലം നടത്തിപ്പുകാരന്‍ ജെയിംസ് ഗാനന്‍ പറഞ്ഞു. ഇതു കാണാന്‍ അത്ര ഭംഗിയുള്ളതൊന്നുമല്ല, എന്നാല്‍ കാഴ്ചയുടെ അടിസ്ഥാനത്തില്‍ ഒന്നിനെയും വിലയിരുത്തരുത് എന്നാണ് റൗളിങ് ഇതില്‍ എഴുതിവെച്ചിരിക്കുന്നത്.
തനിക്കേറെ സുഖപ്രദമായിരുന്നു ഈ കസേരയിലിരുന്ന് എഴുതുന്നതെന്ന് വെളിപ്പെടുത്തിയ ജെ.കെ റൗളിങ്ങിന്‍െറ ഒരു കത്തും കസേരയോടൊപ്പം വില്‍പനക്കുവെച്ചിരുന്നു.
ലേലത്തുകയുടെ 10 ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് ഉടമയായിരുന്ന ജെറാള്‍ഡ് ഗ്രേ പറഞ്ഞു. ഹാരിപോട്ടര്‍ ആന്‍ഡ് ദി ഫിലോസഫേഴ്സ് സ്്റ്റോണ്‍, ഹാരിപോട്ടര്‍ ആന്‍ഡ് ദി ചേംബര്‍ ഓഫ് സീക്രട്ട്സ് എന്നീ കൃതികളാണ് ഈ കസേരയിലിരുന്ന് രചിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.