ഒരു വര്‍ഷത്തിനകം ലോകം പോളിയോ മുക്തമാകും –ലോകാരോഗ്യ സംഘടന

ജനീവ: ഒരു വര്‍ഷത്തിനുള്ളില്‍ ലോകം പോളിയോമുക്തമാവുമെന്ന് ലോകാരോഗ്യ സംഘടന. പ്രഖ്യാപനം നടപ്പായാല്‍ വസൂരിക്കുശേഷം ലോകത്തുനിന്ന് തുടച്ചുനീക്കപ്പെടുന്ന രണ്ടാമത്തെ രോഗാണുവാവും പോളിയോ വൈറസ്.
1980ലാണ് വസൂരി നിര്‍മാര്‍ജനം ചെയ്യപ്പെട്ടതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്. നിലവില്‍ പാകിസ്താനും അഫ്ഗാനിസ്താനുമാണ് പോളിയോ ഭീഷണി നേരിടുന്ന രാജ്യങ്ങള്‍. ഈ വര്‍ഷം ലോകത്ത് റിപ്പോര്‍ട്ട് ചെയ്ത ഒമ്പത് പോളിയോ കേസുകളില്‍ രണ്ടെണ്ണം അഫ്ഗാനിസ്താനിലും ഏഴെണ്ണം പാകിസ്താനിലുമാണ്. ഇവിടെ പോളിയോവിരുദ്ധ പ്രചാരണങ്ങള്‍ക്കെതിരെ തീവ്രവാദ ഭീഷണി ശക്തമാണ്. 1988ല്‍ 150 രാജ്യങ്ങളില്‍ പോളിയോ വൈറസ് സാന്നിധ്യമുണ്ടായിരുന്നു. ഇന്നത് രണ്ടു രാജ്യങ്ങളിലായി ചുരുങ്ങിയിട്ടുണ്ട്.
പോളിയോമുക്തമായി പ്രഖ്യാപിക്കപ്പെട്ട രാജ്യങ്ങളില്‍ വീണ്ടും വൈറസ് തലപൊക്കിയ കേസുകളും ഇതിനിടെ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. നൈജീരിയ, സിറിയ, ഇറാഖ് എന്നിവിടങ്ങളിലാണ് 2013ല്‍ പോളിയോ വൈറസിന്‍െറ സാന്നിധ്യം വീണ്ടും കണ്ടത്തെിയത്. എന്നാല്‍, കുറഞ്ഞ നാള്‍ക്കകം ഈ രാജ്യങ്ങള്‍ വീണ്ടും പോളിയോമുക്തമായി.
അഫ്ഗാനിസ്താനിലെ 47 ജില്ലകളിലും പാക് നഗരമായ കറാച്ചി, ക്വറ്റ, പെഷാവര്‍ എന്നിവിടങ്ങളിലുമാണ് ലോകാരോഗ്യ സംഘടനയുടെ പോളിയോവിരുദ്ധ ആരോഗ്യപ്രവര്‍ത്തകര്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ പോളിയോ നിര്‍മാര്‍ജന ഡയറക്ടര്‍ മിഷേല്‍ സഫ്റാന്‍ പറഞ്ഞു. അഫ്ഗാനിസ്താനിലും കാര്യമായ പുരോഗതി കൈവരിക്കാനായിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഏഴു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം അത് രണ്ടായി ചുരുങ്ങി.
പോളിയോ നിര്‍മാര്‍ജനത്തിന് 2000 ആണ് ലോകാരോഗ്യസംഘടന നേരത്തേ നിശ്ചയിച്ച സമയപരിധി. 20 വര്‍ഷത്തിനുശേഷം നേട്ടം കൈവരിക്കാനായാലും വാക്സിന്‍െറ ചരിത്രത്തിലെ സുപ്രധാന അധ്യായമായിരിക്കുമതെന്ന് സഫ്റാന്‍ ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.