ബര്‍ലിന്‍: ജര്‍മനിയിലെ പടിഞ്ഞാറന്‍നഗരമായ എസ്സെനിലെ ഗുരുദ്വാരയില്‍ നടന്ന സ്ഫോടനത്തില്‍ സിഖ് പുരോഹിതനടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു. 60കാരനായ ഒരാളുടെ പരിക്ക് ഗുരുതരമാണ്. കഴിഞ്ഞദിവസം രാവിലെ ഏഴിന് ഗുരുദ്വാരയുടെ പ്രധാനവാതിലിന് സമീപമായിരുന്നു സ്ഫോടനം. പരിക്കേറ്റവരെല്ലാം സിഖ് മതവിശ്വാസികളാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
സ്ഫോടനത്തില്‍ കെട്ടിടം ഭാഗികമായി തകര്‍ന്നു. സ്ഫോടനം ആസൂത്രിതമാണെന്നാണ് പൊലീസിന്‍െറ നിഗമനം. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. മാസ്ക് ധരിച്ച ഒരാള്‍ സംഭവസ്ഥലത്തുനിന്ന് എസ്.യു.വിയില്‍ രക്ഷപ്പെടുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്തിവരുന്നതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.