പാരിസില്‍ യുവാക്കളുടെ പ്രതിഷേധത്തിനിടെ സംഘര്‍ഷം;12 പേര്‍ അറസ്റ്റില്‍

പാരിസ്: പാരിസില്‍ യുവാക്കള്‍ നടത്തിയ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധ പരിപാടിക്കിടെ സംഘര്‍ഷം. കഴിഞ്ഞ മാര്‍ച്ച് 31നു ആരംഭിച്ച സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച രാത്രി നടന്ന റാലിക്കിടെയാണു സംഭവം.പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് കടന്ന നൂറോളം വരുന്ന യുവാക്കള്‍ക്കു നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. നിയമം ലംഘിച്ചു ഒത്തുചേര്‍ന്നെന്നും പൊലീസിനെതിരെ അസ്ത്രം എറിഞ്ഞെന്നും ആരോപിച്ച് 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.