അഭയാര്‍ഥികള്‍ക്ക് സുരക്ഷിത താവളമൊരുക്കണമെന്ന് മെര്‍കല്‍

അങ്കാറ: താല്‍കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന സിറിയയില്‍തന്നെ അഭയാര്‍ഥികള്‍ക്ക് സുരക്ഷിത താവളമൊരുക്കണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഈ നിര്‍ദേശം യു.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ തള്ളിക്കളഞ്ഞു. യുദ്ധമുഖങ്ങളില്‍ അഭയാര്‍ഥികള്‍ക്ക് സുരക്ഷിത താവളം ഒരുക്കാന്‍ കഴിയില്ളെന്ന് യു.എന്‍ വ്യക്തമാക്കി. സന്നദ്ധ സംഘടനകളും ഇത് ശരിവെച്ചു. അഭയാര്‍ഥിപ്രവാഹം തടയാന്‍ നിലവില്‍വന്ന ഇ.യു-തുര്‍ക്കി കരാറിലെ അപാകതകള്‍ പരിഹരിക്കാന്‍ തുര്‍ക്കിയിലത്തെിയതായിരുന്നു അവര്‍. തുര്‍ക്കിയില്‍ 27 ലക്ഷത്തോളം സിറിയന്‍ അഭയാര്‍ഥികള്‍ കഴിയുന്നുണ്ട്. സിറിയന്‍ അതിര്‍ത്തിയിലെ അഭയാര്‍ഥി ക്യാമ്പുകളും മെര്‍കല്‍ സന്ദര്‍ശിച്ചു. മെര്‍കലിനൊപ്പം യൂറോപ്യന്‍ യൂനിയന്‍ നേതാക്കളുമുണ്ടായിരുന്നു.
നമ്മുടെ ലക്ഷ്യം അനധികൃത കുടിയേറ്റക്കാരെ തടയുക എന്നതു മാത്രമല്ല, പിറന്ന നാടുവിട്ട് പലായനം ചെയ്യുന്നവര്‍ക്ക് അവരുടെ വീടുകള്‍ക്കരികില്‍ അവസരം നല്‍കുക എന്നതുകൂടിയാണെന്ന് മെര്‍കല്‍ ഓര്‍മപ്പെടുത്തി.  കഴിഞ്ഞ  ഫെബ്രുവരിയിലാണ് സിറിയയില്‍ താല്‍കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.