പാരിസ്: ഹിജാബ് ധരിച്ചെത്തിയ മുസ്ലിം യുവതികൾക്ക് ഭക്ഷണം നിഷേധിച്ച് ഫ്രാൻസിലെ റെസ്റ്റോറൻറ്. ട്രെംബ്ലേ ഇൻ ഫ്രാൻസിലെ ലെ സെനാക്കൾ റെസ്റ്റോറൻറിൽ ശനിയാഴ്ച്ച രാത്രിയാണ് സംഭവം. ഭീകരർ മുസ്ലിംകളാണെന്നും എല്ലാ മുസ്ലിംകളും ഭീകരരാണെന്നും ആക്രോശിച്ചാണ് അധികൃതർ യുവതികൾക്ക് ഭക്ഷണം വിളമ്പാതിരുന്നത്.
സംഭവത്തിെൻറ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറംലോകമറിഞ്ഞതോടെ റസ്റ്റോറൻറ് അധികൃതർ മാപ്പ് പറഞ്ഞു. വംശീയ വിരോധികളിൽ നിന്ന് ഭക്ഷണം കഴിക്കില്ലെന്ന്കലഹത്തിനിടെ സ്ത്രീകളുടെ കൂട്ടത്തിൽ നിന്ന് ഒരാൾ പറഞ്ഞു. വംശീയ വിരോധികൾ മനുഷ്യരെ കൊല്ലില്ല എന്ന് അധികൃതർ മറുപടി പറയുകയും തുടർന്ന്പരസ്പരം കലഹിക്കുകയുമായിരുന്നു.
കഴിഞ്ഞ നവംബറിൽ പാരീസിൽ നടന്ന ഭീകരാക്രമണത്തിൽ സുഹൃത്തിനെ നഷ്ടമായതായും രാജ്യത്തിെൻറ ഇന്നത്തെ അവസ്ഥയിൽ പരിഭ്രാന്തനായാണ്യുവതികളെ റസ്റ്റോറൻറിൽ നിന്ന് പുറത്താക്കിയതെന്നും ഉടമ വ്യക്തമാക്കി. യുവതികൾക്ക് അനുഭവപ്പെട്ട ദുരനുഭവത്തെ കുറിച്ച്വംശീയ വിദ്വേഷ വിരുദ്ദ സമിതി അന്വേഷിക്കുമെന്ന് മന്ത്രി ലോറൻസ് റിസംഗിനോൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.