അമേരിക്ക നടത്തുന്നത് ശീതയുദ്ധമെന്ന് റഷ്യ

മോസ്കോ: അമേരിക്കയും ചില സഖ്യ കക്ഷികളും റഷ്യക്ക് നേരെ ശീതയുദ്ധം നടത്തുകയാണെന്ന് പ്രധാനമന്ത്രി ദിമിത്രി മെദ്വ്യദെവ്. നാറ്റോ അടക്കമുള്ളവർ അനാവശ്യ സമ്മർദം ചെലുത്തുകയാണ്. അവസാനിക്കാത്ത യുദ്ധമാണോ യു.എസും സഖ്യ കക്ഷികളും ആഗ്രഹിക്കുന്നതെന്നും മെദ്വ്യദെവ് കൂട്ടിച്ചേർത്തു.

സിറിയയില്‍ കരയുദ്ധത്തിന് സൗദി ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് റഷ്യയുടെ പ്രതികരണം. ഒരാഴ്ചക്ക് ശേഷം നിലവില്‍ വരുന്ന വെടിനിര്‍ത്തലിന്‍റെ വിജയസാധ്യത 49 ശതമാനം മാത്രമാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് പ്രതികരിച്ചു.

റഷ്യ ആണവ ശക്തി കാണിച്ച് യൂറോപ്പിനെ ഭയപ്പെടുത്തുകയാണെന്ന് നാറ്റോ തിരിച്ചടിച്ചു. റഷ്യ സാധാരണക്കാർക്ക് മേൽ ബോംബ് വർഷിക്കുകയാണെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി മാനുവൽ വാൾസ് ആരോപിച്ചു.  

വെടിനിർത്തൽ കരാറിനെ റഷ്യ മാനിക്കണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.